ബിജിമോള്‍ എംഎല്‍എക്കെതിരെ നടപടിക്ക് ധാരണ
|സംസ്ഥാന കൌണ്‍സിലില്‍ നിന്നും തരംതാഴ്ത്താന്‍ എക്സിക്യുട്ടീവ് ശിപാര്‍ശ ചെയ്തു.
വിവാദ പരാമര്‍ശം നടത്തിയ ഇ എസ് ബിജിമോൾ എംഎല്‍എക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സിപിഐ നേതൃത്വത്തില്‍ ധാരണയായി. സംസ്ഥാന കൌണ്‍സിലില്‍ നിന്നും തരംതാഴ്ത്താന്‍ എക്സിക്യുട്ടീവ് ശിപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന സംസ്ഥാന കൌണ്‍സില്‍ യോഗം തീരുമാനമെടുക്കും.
ഗോഡ്ഫാദറില്ലാത്തതിനാലാണ് തനിക്ക് മന്ത്രിയാകാന്‍ കഴിയാത്തത്. നേതൃത്വത്തില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ട് എന്നതുൾപ്പെടെയുള്ള പരാമാര്‍ശങ്ങളാണ് ഇ എസ് ബിജിമോൾ എം എല്‍ എ നടത്തിയിരുന്നത്. നേതൃത്വത്തിനെതിരെ പരസ്യമായി നടത്തിയ വിമര്‍ശം ഏറെ വിവാദമാവുകയും ചെയ്തു. വിവാദ പരാമര്‍ശത്തിലൂടെ ഇ എസ് ബിജിമോൾ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
വിഷയത്തില്‍ ബിജിമോൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന കൌണ്‍സിലില്‍ നിന്നും തരംതാഴ്ത്താനാണ് എക്സിക്യുട്ടീവിന്റെ ശിപാര്‍ശ. നാളെ നടക്കുന്ന കൌണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.