Kerala
127 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുളള ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്127 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുളള ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്
Kerala

127 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുളള ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്

admin
|
13 May 2018 6:33 AM GMT

വടക്കന്‍ പറവൂര്‍  കൊടുങ്ങല്ലൂര്‍ മേഖലയിലെ 127 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുളള ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്...

വടക്കന്‍ പറവൂര്‍ കൊടുങ്ങല്ലൂര്‍ മേഖലയിലെ 127 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുളള ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തലേദിവസം ധൃതിപിടിച്ച് ഉത്തരവിറക്കിയ റവന്യൂവകുപ്പിന്റെ നടപടി ദുരൂഹമെന്നും ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും പ്രതാപന്‍ കത്തില്‍ ആവശ്യപ്പെടുന്നു. ഭൂമി കൈമാറാനുളള ഉത്തരവ് റദ്ദാക്കണമെന്നും കത്തിലുണ്ട്.

വടക്കന്‍ പറവൂര്‍ കൊടുങ്ങല്ലൂര്‍ മേഖലയിലെ 127.5 ഏക്കര്‍ ഭൂമി മെസ്സേഴ്‌സ് കൃഷി പ്രോപ്പര്‍ട്ടി ഡെവലെപ്‌മെന്റ് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിക്കൊണ്ട് ഈ മാസം രണ്ടിനാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. കൊടുങ്ങല്ലൂര്‍ മടത്തുംപടി വില്ലേജില്‍ 32.41 ഏക്കര്‍ നെല്‍വയല്‍ തണ്ണീര്‍ത്തടവും, പറവൂര്‍ പുത്തന്‍വേലിക്കരയില്‍ 95.44 ഏക്കര്‍ പ്രദേശവുമാണ് ഇത്തരത്തില്‍ സ്വകാര്യ കന്പനിക്ക് കൈമാറിയത്. ഭൂപരിഷ്‌കരണ നിയമപ്രകാരം ഭൂപരിധി വ്യവസ്ഥയില്‍ ഇളവുനല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. വിവാദ സ്വാമി സന്തോഷ് മാധവനും സംഘവും വിവിധ വ്യക്തികളില്‍ നിന്ന് വാങ്ങി ബംഗളൂരുവിലെ ആദര്‍ശ് പ്രൈം പ്രോപ്പര്‍ട്ടീസിനു കൈമാറിയ 135 ഏക്കര്‍ വിവാദ ഭൂമിയിലുള്‍പ്പെടുന്നതാണ് ഈ ഭൂമിയും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു തലേദിവസമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും റവന്യൂ വകുപ്പ് ധൃതി പിടിച്ച് ഉത്തരവിറക്കിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണ നടത്തണമെന്നും പ്രതാപന്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.

Similar Posts