Kerala
Kerala
ശാസ്താംകോട്ടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍
|13 May 2018 11:55 PM GMT
വ്യാഴാഴ്ച പുലർച്ചെയോടെയാണ് പാളത്തിൽ വിള്ളൽ കണ്ടെത്തിയത്.
കൊല്ലം ശാസ്താംകോട്ടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെയോടെയാണ് പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ പരിശോധന നടത്തി. തുടര്‍ന്ന് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി തകരാര്‍ പരിഹരിച്ചു. വിള്ളല്‍ കണ്ടെത്തിയതോടെ തിരുവനന്തപുരം– എറണാകുളം റൗട്ടിൽ റെയിൽ ഗാതാഗതം തടസപ്പെട്ടിരുന്നു. ഒരു മണിക്കൂറിലേറെ പിടിച്ചിട്ടിരുന്ന പരശുറാം എക്സ്പ്രസ് തകരാര്‍ പരിഹരിച്ച ശേഷം കടത്തിവിട്ടു.