Kerala
Kerala

ഓഫീസില്‍ സൌകര്യങ്ങള്‍ പോരെന്ന് വി എസ്

Damodaran
|
13 May 2018 8:55 AM GMT

സ്റ്റാഫിന് ഇരുന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൌകര്യം വേണമെന്ന് സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതാണ് അവര്‍ അനുവദിച്ചത്

ഭരണ പരിഷ്കാര കമ്മീഷന് അനുവദിച്ച ഓഫീസില്‍ സൌകര്യങ്ങള്‍ പോരെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നിലവിലുള്ള സൌകര്യങ്ങളില്‍ പ്രവര്‍ത്തിക്കാനാകില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും വി എസ് വ്യക്തമാക്കി. ഐഎംജിയിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വി എസ്. ഭരണപരിഷ്കാര കമ്മീഷനായി ഒരുക്കിയ ഓഫീസ് സന്ദര്‍ശിച്ച വി എസ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. സ്റ്റാഫിന് ഇരുന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൌകര്യം വേണമെന്ന് സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതാണ് അവര്‍ അനുവദിച്ചത്

വി എസ് അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ഇത് താത്കാലികമാണെന്ന് അറിയിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെ കുറിച്ചുള്ള വിമര്‍ശം പരിഗണിക്കുമോയെന്ന ചോദ്യത്തിന് എല്ലാ വിമര്‍ശവും ചര്‍ച്ച ചെയ്യുമെന്നായിരുന്നു മറുപടി. നേരത്തെ സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണമെന്ന വി എസിന്റെ ആവശ്യം സര്‍ക്കാരും പാര്‍ട്ടിയും തള്ളിയിരുന്നു. ഓഫീസ് അനുവദിക്കാത്തിതനെ തുടര്‍ന്ന് ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൌസില്‍ കമ്മീഷന്റെ ആദ്യയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ഐഎംജിയില്‍ ഓഫീസ് അനുവദിച്ചത്.

Related Tags :
Similar Posts