Kerala
ലീഗിനെതിരെ കാന്തപുരം വിഭാഗംലീഗിനെതിരെ കാന്തപുരം വിഭാഗം
Kerala

ലീഗിനെതിരെ കാന്തപുരം വിഭാഗം

admin
|
13 May 2018 3:15 AM GMT

എസ്എസ്എഫ് ധര്‍മ ജാഗരണ യാത്രയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ ചര്‍ച്ചയില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശമാണ് നേതാക്കള്‍ നടത്തിയത്...

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം ലീഗിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചേക്കും. എസ്എസ്എഫ് ധര്‍മ ജാഗരണ യാത്രയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ ചര്‍ച്ചയില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശമാണ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലാണ് ഈ നിലപാട്.

മുസ്ലിം രാഷ്ട്രീയം സമുദായത്തോട് ചെയ്തതെന്ത് എന്ന വിഷയത്തില്‍ മലപ്പുറം കോട്ടക്കലിലാണ് സമ്മേളനം നടന്നത്. മുസ്ലിം ലീഗ് എന്ന ആശയം തന്നെ മതേതര രാജ്യത്ത് അപകടകരമാണെന്നാണ് ഇതില്‍ എസ്എസ്എഫ് നേതാക്കള്‍ ഉന്നയിച്ച വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് അനുകൂലമായി നിലപാടെടുത്തുവെന്നാണ് കാന്തപുരം വിഭാഗം അവകാശപ്പെട്ടിരുന്നത്. പരസ്യമായി ലീഗിനെതിരെ പ്രചാരണങ്ങള് നടത്തുകയും ചെയ്തിരുന്നില്ല,

എന്നിട്ടും കഴിഞ്ഞ 5 വര്‍ഷം മുസ്ലിം ലീഗ് വേണ്ടവിധം തങ്ങളെ പരിഗണിച്ചില്ലെന്ന് ഇവര്‍ വിലയിരുത്തുന്നു. വഖ്ഫ് ബോര്‍ഡിന്റെ ഇടപെടലുകളിലും മണ്ണാര്‍ക്കാട് എപി വിഭാഗം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തിലും ലീഗിന്റെ നിലപാട് സമസ്തക്ക് വഴങ്ങുന്നതായിരുന്നുവെന്ന പരാതിയും ഇവര്‍ക്കുണ്ട്. ഇതാണ് എപി വിഭാഗത്തിന്റെ എതിര്‍പിന് കാരണം.

ചര്‍ച്ചയില്‍ കെടി ജലീല്‍ എംഎല്‍എ, സികെ അബ്ദുല്‍ അസീസ് , എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷറഫലി എന്നിവര്‍ പങ്കെടുത്തു.

Similar Posts