Kerala
എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന് കാന്തപുരംഎന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന് കാന്തപുരം
Kerala

എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന് കാന്തപുരം

admin
|
13 May 2018 3:13 AM GMT

ഷംസുദ്ദീനെ ഒരു കാരണവശാലും ജയിപ്പിക്കരുത്. ഇത് സംഘടനയുടെ നിലപാടാണ്. സംഘടനക്ക് ഗുണം ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യുക

മണ്ണാര്‍ക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്ക് രണ്ട് ദിവസം കൊണ്ട് ജാമ്യം സംഘടിപ്പിച്ച് നല്‍കിയത് ഷംസുദ്ദീനാണ്. ഏതെങ്കിലും ഒരു കക്ഷിയെ പിന്തുണക്കുന്ന നയം സംഘടനക്കില്ലെന്നും കാന്തപുരം കോഴിക്കോട്ട് പറഞ്ഞു.

ഇകെ വിഭാഗം സുന്നികളുമായുണ്ടായ സംഘര്‍ഷത്തില്‍ മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ രണ്ട് എപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്‍ ഇടപെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കാന്തപുരം ആഹ്വാനം നല്‍കിയത്. ഏതെങ്കിലും പ്രത്യേക കക്ഷിക്ക് പിന്തുണ നല്‍കുന്ന നയമില്ലെന്നും സംഘടനയെ സഹായിക്കുന്നവര്‍ക്ക് വോട്ടു ചെയ്യലാണ് നയമെന്നും കാന്തപുരം പറഞ്ഞു. വഖഫ് ബോര്‍ഡിനെ ചിലര്‍ കുത്തകയാക്കി വെച്ചിരിക്കുകയാണെന്നും അബൂബക്കര്‍ മുസ്ലിയാര്‍ ആരോപിച്ചു.

Similar Posts