നോട്ട് നിരോധം ഏറെ പ്രതിസന്ധിയുണ്ടാക്കിയത് സഹകരണ മേഖലയില്‍
|നോട്ട് നിരോധത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ നിന്ന് വന്‍ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്
നോട്ട് നിരോധം ബാങ്കിങ് മേഖലയില്‍ ഏറെ പ്രതിസന്ധിയുണ്ടാക്കിയത് സഹകരണ മേഖലയിലാണ്. നോട്ട് നിരോധത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ നിന്ന് വന്‍ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. ഉത്പാദന മേഖലയിലുണ്ടായ പ്രതിസന്ധി മൂലം വായ്പ തിരിച്ചടവ് മുടങ്ങിയതും സഹകരണ ബാങ്കുകള്‍ക്ക് കനത്ത തിരിച്ചടിയായി.
നിക്ഷേപത്തിലും വായ്പയിലും ഓരോ വര്‍ഷവും 10 ശതമാനത്തിന്റെയെങ്കിലും സ്ഥായിയായ വര്‍ധന സഹകരണ ബാങ്കിംഗ് മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉണ്ടാവാറുണ്ട്. എന്നാല്‍ നോട്ട് നിരോധത്തെ തുടര്‍ന്ന് നിക്ഷേപത്തിലും വായ്പയിലും വന്‍കുറവാണ് ഉണ്ടായത്. നിക്ഷേപ കുറവിനൊപ്പം വായ്പയെടുക്കാന്‍ ആളില്ലാത്തതും കൊടുത്ത വായ്പയുടെ തിരിച്ചടവ് കുടിശ്ശികയായതും സഹകരണ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചു.
ഏത് സമയവും ഇനിയും നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന ആശങ്ക നേരത്തെ ഇടപാടുകള്‍ക്ക് സഹകരണ മേഖലയെ ആശ്രയിച്ചവര്ക്കുണ്ട്. നോട്ട് നിരോധം സൃഷ്ടിച്ച ഈ വിശ്വാസ തകര്‍ച്ചയാണ് സഹകരണ മേഖലയെ ഇപ്പോഴും പിന്തുടരുന്ന പ്രതിസന്ധി. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട പണം, ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം എന്നിവയായിരുന്നു പ്രധാനമായും സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറ. ഈ രണ്ട് മേഖലകളെയും നോട്ട് നിരോധം കാര്യമായി ബാധിച്ചു.
ചെറുകിട തൊഴില്‍ മേഖലയിലും നോട്ട് നിരോധം പ്രതിസന്ധി സൃഷ്ടിച്ചതോടെ നിത്യപിരിവിലൂടെ കലക്ഷന്‍ ഏജന്റുമാര്‍ മുഖാന്തരം ബാങ്കിലേക്ക് വന്നിരുന്ന നിക്ഷേപത്തിലും വന്‍ കുറവാണ് ഉണ്ടായത്. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും സഹകാരികളും ജീവനക്കാരും നടത്തിയ ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് സഹകരണ മേഖലയെ വന്‍ തകര്‍ച്ചയിലേക്ക് പോവാതെ പിടിച്ചുനിര്‍ത്തിയത്.