കാര്യവും കാരണവും; ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികള്‍ തുറന്നെഴുതി ജേക്കബ്ബ് തോമസ്
|സര്‍ക്കാരുകളേയും ലോകായുക്തയേയും വിമര്‍ശിച്ച് ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തകം
സര്‍ക്കാരുകളേയും ലോകായുക്തയേയും വിമര്‍ശിച്ച് ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തകം. കാര്യവും കാരണവും എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ സര്‍വ്വീസില്‍ ഇരിക്കുബോള്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ചാണ് ജേക്കബ് തോമസ് പരാമര്‍ശിച്ചിരിക്കുന്നത്. പുസ്തക പ്രകാശനം കോട്ടയത്ത് ജസ്റ്റിസ് കെ ടി തോമസ് നിര്‍വ്വഹിച്ചു.
സ്രാവുകള്‍ക്കൊപ്പം നീന്തുബോള്‍ എന്ന ആദ്യ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് രണ്ടാമത്തെ പുസ്തകം ജേക്കബ് തോമസ് പുറത്തിറക്കിയത്. വിജിലന്‍സിലടക്കം ജോലിചെയ്തപ്പോള്‍ നേരിണ്ടേണ്ടി വന്ന വെല്ലുവിളികള്‍ കാര്യവും കാരണവും സഹിതം ജേക്കബ് തോമസ് തുറന്നെഴുതിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തന്നെ കൊണ്ടുവന്നത് വലിയ ആലോചനകള്‍ക്ക് ശേഷമാണ്. എന്നാല്‍ മാറ്റാന് അത്രയും ആലോചനകള്‍ വേണ്ടി വന്നില്ല. കേരളത്തിലെ ഭരണകൂടം വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാറില്ലെന്നും ജേക്കബ് തോമസ് എഴുതി.
മനുഷ്യ ജീവനുകളെ രക്ഷിക്കാനാണ് ഫയര്‍ ഫോഴ്സില്‍ ചില നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ 83 ദിവസം കൊണ്ട് തന്നെ സ്ഥലം മാറ്റി. ഏകോപനമില്ലായ്മ ദുര്‍ഭരണത്തിന്റെ ലക്ഷണമാണെന്നും ജേക്കബ് തോമസ് പറയുന്നു. പാറ്റൂര്‍ കേസിലും മെഡിസിറ്റിയുടെ കാര്യത്തിലുമടക്കം അന്വേഷണം നടത്തി നടപടിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ലോകായുക്ത സ്വീകരിച്ചില്ലെന്നും പുസ്തകത്തില്‍ വിമര്‍ശം ഉണ്ട്.