Kerala
കോഴിക്കോട് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 61 വള്ളങ്ങളില്‍ 25 എണ്ണം മടങ്ങിയെത്തികോഴിക്കോട് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 61 വള്ളങ്ങളില്‍ 25 എണ്ണം മടങ്ങിയെത്തി
Kerala

കോഴിക്കോട് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 61 വള്ളങ്ങളില്‍ 25 എണ്ണം മടങ്ങിയെത്തി

Jaisy
|
13 May 2018 11:31 AM GMT

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് അിയന്തരമായി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കാന്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി

കോഴിക്കോട് നിന്ന് മത്സ്യ ബന്ധനത്തിന് പോയി ഇതര സംസ്ഥാന തീരങ്ങളില്‍ കുടങ്ങിയ 61 വള്ളങ്ങളില്‍ 25 എണ്ണം മടങ്ങിയതായി ജില്ലാകലക്ടര്‍ അറിയിച്ചു. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് അിയന്തരമായി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കാന്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. ഒപ്പം കടല്‍ഭിത്തി ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കി.

ജില്ലയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയതില്‍ 61 ബോട്ടുകള്‍ മഹാരാഷ്ട്ര, മംഗലാപുരം പ്രദേശങ്ങളില്‍ കുടുങ്ങിയതായാണ് ഇതുവരെ സ്ഥീരികരിച്ചത്. ഇതില്‍ 25 ബോട്ടുകള്‍ ബേപ്പൂരിലേക്ക് തിരിച്ചതായി വിവരം ലഭിച്ചു. തീരദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണ്ണമായും മലിനപ്പെട്ടതായി ജനപ്രതിനിധികള്‍ അവലോകന യോഗത്തില്‍ ചൂണ്ടികാട്ടി.തുടര്‍ന്നാണ് ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള തീരുമാനം. മത്സ്യതൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച സൌജന്യ റേഷന്‍ തീരദേശത്തെ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെക്കാനും യോഗത്തില്‍ തീരുമാനമായി. കടല്‍ ഭിത്തി ശക്തിപ്പെടുത്താനായി കണ്ടല്‍ കാടുകള്‍ വളര്‍ത്തിയെടുക്കന്നതടക്കമുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. നിലവില്‍ പണം അനുവദിച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.

Related Tags :
Similar Posts