Kerala
Kerala
ഗുരുവായൂരില്‍ പ്രവാസികളുടെ പ്രശ്നങ്ങളും ചര്‍ച്ചയാകുന്നു
|13 May 2018 2:16 PM GMT
പൊതുരാഷ്ട്രീയ വികസന പ്രശ്നങ്ങളോടൊപ്പം പ്രവാസികളുടെ പ്രശ്നങ്ങളും സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാണ് ഗുരുവായൂര്‍.
പൊതുരാഷ്ട്രീയ വികസന പ്രശ്നങ്ങളോടൊപ്പം പ്രവാസികളുടെ പ്രശ്നങ്ങളും സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാണ് ഗുരുവായൂര്‍. മൂന്നാം തവണയും വിജയമുറപ്പിക്കാനിറങ്ങുന്ന പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എല്‍ഡിഎഫിലെ കെ വി അബ്ദുള്‍ ഖാദറിന്റെ മുഖ്യതെരഞ്ഞെടുപ്പ് വിഷയവും പ്രവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ്.
എന്നാല്‍ പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് അംഗീകാരം കിട്ടുമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി എം സാദിഖലിയുടെ വിശ്വാസം.