ബലാത്സംഗക്കേസ്: എം വിൻസെന്റ് എംഎൽഎക്കെതിരെ കുറ്റപത്രം
|നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. അയൽവാസിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് കോവളം എംഎൽഎ എം വിൻസന്റ്..
ബലാത്സംഗക്കേസിൽ എം വിൻസെന്റ് എംഎൽഎക്കെതിരെ കുറ്റപത്രം. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. അയൽവാസിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് കോവളം എംഎൽഎ എം വിൻസന്റ് എംഎൽഎക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
ബലാത്സംഗത്തിന് പുറമെ മറ്റ് നാല് വകുപ്പുകൾ കൂടി എംഎൽഎക്കെതിരെ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 50 ലധികം സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 9 പേരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.രണ്ട് തവണ വീട്ടില്‍കയറി പരാതിക്കാരിയെ വിന്‍സെന്റ് പീഡിപ്പിച്ചന്ന് കുറ്റപത്രത്തിലുണ്ട്.വീട്ടമ്മയുടെ കടയില്‍ അതിക്രമിച്ച് കയറിയെന്നും പറയുന്നു.നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നുകേസന്വേഷണം. കുറ്റപത്രം ജനുവരി 15ന് കോടതി പരിഗണിക്കും. കേസിൽ കഴിഞ്ഞ ജൂലൈ 22ന് അറസ്റ്റിലായ എം വിൻസന്റ് ഒരു മാസത്തോളം റിമാൻഡിലായിരുന്നു.