Kerala
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് പ്രവര്‍ത്തനം തുടങ്ങിദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് പ്രവര്‍ത്തനം തുടങ്ങി
Kerala

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് പ്രവര്‍ത്തനം തുടങ്ങി

admin
|
13 May 2018 5:07 PM GMT

സ്ഥിരമായ സിറ്റിംഗ് ഉണ്ടെങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക് പ‌ൂര്‍ണ്ണമായ നീതി ഉറപ്പാക്കാനാവുവെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ പറഞ്ഞു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് പ്രവര്‍ത്തനം തുടങ്ങി. ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനായിരുന്നു ഉദ്ഘാടകന്‍. സ്ഥിരമായ സിറ്റിംഗ് ഉണ്ടെങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക് പ‌ൂര്‍ണ്ണമായ നീതി ഉറപ്പാക്കാനാവുവെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ പറഞ്ഞു.

ഡല്‍ഹിയിലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സര്‍ക്യൂട്ട് ബെഞ്ചായിട്ടായിരിക്കും കൊച്ചി ബെഞ്ച് പ്രവര്‍ത്തിക്കുക. ആദ്യ ദിവസം 14 കേസുകള്‍ പരിഗണിക്കുന്നുണ്ട്. അവധിക്ക് ശേഷമായിരിക്കും പ‌ിന്നീട് സിറ്റിംഗ് നടക്കുക. സര്‍ക്യൂട്ട് ബെഞ്ച് വരുന്നത് കൊണ്ട് വേഗത്തില്‍ കേസുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന വാദവും ശക്തമാ‌ണ്. മുഖ്യ പ്രഭാഷണത്തില്‍ ഇക്കാര്യം അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്ററിസ് തോട്ടത്തില്‍ ബി രാധകൃഷ്ണനെ അറിയിക്കുകയും ചെയ്തു.

കേരളത്തില്‍ നിന്ന് 300 ഓളം പരിസ്ഥിതി കേസുകളാണ് ട്രൈബ്യൂണലിന് മുന്നിലുള്ളത്. ഇത്രയും കേസുകള്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തി ബെഞ്ച് വിപുലീകരിക്കേണ്ടി വരും.

Related Tags :
Similar Posts