ജില്ലാപഞ്ചായത്തംഗത്തിന്റെ കാര്‍ തീവെച്ച് നശിപ്പിച്ചു: സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
|യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ പി ആര്‍ രോഹില്‍നാഥിന്റെ കാറിനാണ് ഒരു സംഘമാളുകള്‍ തീയിട്ടത്.
മലപ്പുറം ജില്ലാ പഞ്ചായത്തംഗത്തിന്റെ കാര്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ പി ആര്‍ രോഹില്‍നാഥിന്റെ കാറിനാണ് ഒരു സംഘമാളുകള്‍ തീയിട്ടത്. സംഭവത്തിനു പിന്നില്‍ സി പി എം ആണെന്ന് വീട്ടുകാര്‍ ആരോപിച്ചു.
പുലർച്ചെ രണ്ടുമണിയോടെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് ഡിസയർ കാറിന് നാലംഗസംഘം തീയിടുകയായിരുന്നുവെന്ന് രോഹില്‍നാഥ് പറഞ്ഞു. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാര്‍ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ബി ജെ പി ജില്ലാ സെക്രട്ടറി പി ആര്‍ രശ്മില്‍നാഥ്, രോഹില്‍നാഥിന്റെ സഹോദരനാണ്. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ഇരുവരും ആരോപിച്ചു. ആരോപണം സി പി എം നിഷേധിച്ചിട്ടുണ്ട്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാണ്ടിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.