സെന്‍കുമാറിനെ നീക്കിയത് നിയമവിരുദ്ധമായി
|2011-ലെ കേരളാ പോലീസ് ആക്ട് അനുസരിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷം കാലാവധി നല്‍കണമെന്നാണ് പറയുന്നത്
സംസ്ഥാന പോലീസ് ചീഫ് പദവിയില്‍ നിന്ന് സെന്‍കുമാറിനെ നീക്കിയത് നിയമവിരുദ്ധമായി. 2011-ലെ കേരള പോലീസ് ആക്ട് പ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷം കാലാവധി നല്‍കണമെന്നാണ് നിയമം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ഇത്തരത്തില്‍ നിയമ ഭേദഗതി നടത്തിയത്.
2011-ലെ കേരളാ പോലീസ് ആക്ട് അനുസരിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷം കാലാവധി നല്‍കണമെന്നാണ് പറയുന്നത്.രണ്ട് വര്‍ഷത്തിന് മുന്പ് മാറ്റണമെങ്കില്‍ അച്ചടക്ക നടപടിക്ക് വിധേയനായിരിക്കണം.അല്ലെങ്കില്‍ ശാരീരകമായോ,മാനസികമായോ പ്രശ്നങ്ങളുണ്ടാവണം.സ്ഥലം മാറ്റം വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവിശ്യപ്പെട്ടാലും നല്‍കാം.ഇതൊന്നും 2015 ജൂണ്‍ ഒന്നിന് ചുമതലയേറ്റ സെന്‍കുമാറിന്‍റെ കാര്യത്തില്‍ ബാധകമല്ല.ഇത് സംബന്ധിച്ച ക്യത്യമായ നിയമോപദേശം ടിപി സെന്‍കുമാറിന് ലഭിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥന്‍റ അധികാര പരിധിയിലെ കാര്യക്ഷമത സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കാര്യമായ അത്യപ്തി ഉണ്ടാവുകയാണങ്കില്‍ മാറ്റാമെന്ന് നിയമത്തിലുണ്ട്.ഇതായിരിക്കും സെന്‍കുമാര്‍ നിയമ നടപടികള്‍ സ്വീകരിച്ചാല്‍ സര്‍ക്കാര്‍ പിടിവള്ളിയാക്കുക.