Kerala
ഹരിപ്പാട് മെഡിക്കല്‍ കോളജ് വിവാദം: രാഷ്ട്രീയമായി നേരിടാനുറച്ച് കോണ്‍ഗ്രസ്ഹരിപ്പാട് മെഡിക്കല്‍ കോളജ് വിവാദം: രാഷ്ട്രീയമായി നേരിടാനുറച്ച് കോണ്‍ഗ്രസ്
Kerala

ഹരിപ്പാട് മെഡിക്കല്‍ കോളജ് വിവാദം: രാഷ്ട്രീയമായി നേരിടാനുറച്ച് കോണ്‍ഗ്രസ്

admin
|
13 May 2018 2:35 AM GMT

ജില്ലയിലെ സിപിഎം നേതാക്കളായ മന്ത്രിമാര്‍ മാത്രമാണ് പദ്ധതിക്കെതിരെ വന്നതെന്ന് പറഞ്ഞ് പ്രശ്നത്തെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം

കഴിഞ്ഞ സര്‍ക്കാര്‍ ഹരിപ്പാട് ആരംഭിക്കാനിരുന്ന മെഡിക്കല്‍ കോളജ് സംബന്ധിച്ച വിവാദം ആലപ്പുഴ ജില്ലയില്‍ സിപിഎം - കോണ്‍ഗ്രസ് പോരിലേക്ക് നീങ്ങുകയാണ്. ജില്ലയിലെ സിപിഎം നേതാക്കളായ മന്ത്രിമാര്‍ മാത്രമാണ് പദ്ധതിക്കെതിരെ വന്നതെന്ന് പറഞ്ഞ് പ്രശ്നത്തെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ തുടക്കമാണ് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണം.

വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി സുധാകരനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജില്ലയിലെ മന്ത്രിമാര്‍ മാത്രമാണ് ആരോപണം ഉന്നയിച്ചതെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ഇത് ജില്ലയിലെ സിപിഎം നേതൃത്വത്തെ വെട്ടിലാക്കുമെന്ന് രമേശ് പ്രതീക്ഷിക്കുന്നത്.

ഹരിപ്പാട്ടെ മുന്‍ സിപിഎം എംഎല്‍എയുടെ കൂടി താല്‍പര്യം പരിഗണിച്ചാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതെന്നും നേരത്തെ തന്നെ സംസാരമുണ്ട്. ഇക്കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രാദേശിക സിപിഎമ്മിന്റെ ഭാഗത്ത് നിന്നും എതിര്‍പ്പില്ലായിരുന്നു. സര്‍ക്കാര്‍ മാറ്റത്തിന്റെ ഭാഗമായി തന്നെ ജില്ലയില്‍ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം മന്ത്രിമാരുടെ ശ്രമമെന്ന് രമേശ് ചെന്നിത്തലക്ക് ആക്ഷേപമുണ്ട്.

Similar Posts