തക്കാളിവില കുതിച്ചുയര്‍ന്നതിന് പിന്നില്‍
|കഴിഞ്ഞ വര്‍ഷങ്ങളില്‍ തക്കാളിക്ക് കിലോക്ക് ഒന്നും രണ്ടും രൂപയായിരുന്നു വില. ഇതോടെ കര്‍ഷകര്‍ മറ്റ് കൃഷിയിലേക്ക് തിരിഞ്ഞു. ഇത്തവണയും തക്കാളി കൃഷി നടത്തിയവരാകട്ടെ വിളവെടുക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്
തമിഴ്നാട്ടിലെ കര്‍ഷകര്‍ വ്യാപകമായി തക്കാളി കൃഷി ഉപേക്ഷിച്ചതും നിലവിലെ കൃഷി നശിച്ചതുമാണ് തക്കാളിവില കുതിച്ചുയരാന്‍ കാരണമായത്. വേനലിലെ വര്‍ദ്ധിച്ച ചൂടും ജലസേചനത്തിന്റെ കുറവും കൃഷി നശിക്കാന്‍ കാരണമായി. തക്കാളിയുള്‍പ്പടെ മറ്റ് പച്ചക്കറികള്‍ക്കും മതിയായ വിളവ് ലഭിക്കാത്തത് ഓണക്കാലത്തും വിലക്കയറ്റത്തിന് കാരണമായേക്കും.
പളനിവേല്‍ രാജയുടെ കൃഷിപ്പാടം പോലെ നശിച്ച നിലയിലാണ് തമിഴ്നാട്ടിലെ മിക്ക തക്കാളിപ്പാടങ്ങളും. കഴിഞ്ഞ വര്‍ഷങ്ങളില്‍ തക്കാളിക്ക് കിലോക്ക് ഒന്നും രണ്ടും രൂപയായിരുന്നു വില. ഇതോടെ കര്‍ഷകര്‍ മറ്റ് കൃഷിയിലേക്ക് തിരിഞ്ഞു. ഇത്തവണയും തക്കാളി കൃഷി നടത്തിയവരാകട്ടെ വിളവെടുക്കാന്‍ പറ്റാത്ത അവസ്ഥയിലും. 60 മുതല്‍ 80 രൂപ വരെയാണ് തമിഴ്നാട്ടിലും തക്കാളിക്ക് വില. ചെന്നൈയില്‍ 120നും മുകളില്‍. പച്ചക്കറിയുടെ കാര്യത്തില്‍ സമൃദ്ധമായിരുന്ന തമിഴ്നാടിനും ഇത്തവണ ക്ഷീണമാണ്.
തക്കാളിക്ക് പുറമെ ചോളം, വെളുത്തുള്ളി, വഴുതന, വെണ്ട, ബീന്‍സ് തുടങ്ങിയ കൃഷികളും നശിച്ചു. തമിഴ്നാട്ടിലെ കര്‍ഷകരെ ആശ്രയിച്ച് ഊണിന് കൈ കഴുകുന്ന മലയാളിക്ക് ഈ വിലക്കയറ്റവും പാഠമാകാനിടയില്ല.