Kerala
കാസര്‍കോട് സഹകരണബാങ്കുകളില്‍ നിന്ന് പണയസ്വര്‍ണവും നഷ്ടപ്പെട്ടുകാസര്‍കോട് സഹകരണബാങ്കുകളില്‍ നിന്ന് പണയസ്വര്‍ണവും നഷ്ടപ്പെട്ടു
Kerala

കാസര്‍കോട് സഹകരണബാങ്കുകളില്‍ നിന്ന് പണയസ്വര്‍ണവും നഷ്ടപ്പെട്ടു

admin
|
13 May 2018 3:07 AM GMT

കാസര്‍കോട് ജില്ലയില്‍ സഹകരണ ബാങ്കിലെ മുക്ക്പണ്ട തട്ടിപ്പിന് പിന്നാലെ പണയപ്പെടുത്തിയ സ്വര്‍ണം നഷ്ടപ്പെട്ടതായും കണ്ടെത്തി.

കാസര്‍കോട് ജില്ലയില്‍ സഹകരണ ബാങ്കിലെ മുക്ക്പണ്ട തട്ടിപ്പിന് പിന്നാലെ പണയപ്പെടുത്തിയ സ്വര്‍ണം നഷ്ടപ്പെട്ടതായും കണ്ടെത്തി. ഉപ്പള മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് പണയപ്പെടുത്തിയ സ്വര്‍ണം നഷ്ടപ്പെട്ടത്. സഹകരണ വകുപ്പിന്റെ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 22 ലക്ഷം രൂപയുടെ ആഭരണം ഇല്ലെന്ന് കണ്ടെത്തിയത്.

ഉപ്പള മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭഗവതി ടെമ്പിള്‍ ശാഖയിലാണ് എട്ടു പാക്കറ്റുകളിലെ സ്വര്‍ണം കാണാതായത്. സഹകരണ ബാങ്കുകളിലെ മുക്കുപണ്ട തട്ടിപ്പിന്റെ പശ്ചാതലത്തില്‍ സഹകരണ വക്കുപ്പ് നടത്തുന്ന പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ഈ പാക്കറ്റുകളിലുണ്ടായിരുന്ന മുക്കുപണ്ടം മാറ്റിയാതാകാമെന്നാണ് സംശയിക്കുന്നത്. ഇതു കൂടാതെ ബാങ്കിലുണ്ടായിരുന്ന ഒരു പാക്കറ്റിലെ സ്വര്‍ണം മുക്കുപണ്ടമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉപ്പള മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കൂടി മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയതോടെ കാസര്‍കോട് ജില്ലയില്‍ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയ സഹകരണ ബാങ്കുകളുടെ എണ്ണം നാലായി. നേരത്തെ മുട്ടത്തൊടി, പിലീക്കോട്, ഉദുമ പനായല്‍ സഹകരണ ബാങ്കുകളില്‍ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയിരുന്നു.

Related Tags :
Similar Posts