വിദ്യാഭ്യാസ ബന്ദിനിടെ എ ബി വി പി പ്രവത്തകരുടെ അക്രമം
|നേമം വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളജിലും ഒറ്റശേഖരമംഗം ജനാര്‍ദനന്‍ മെമോറിയല്‍ സ്കൂളിലുമാണ് അക്രമം നടത്തി
വിദ്യാഭ്യാസ ബന്ദിനിടെ തിരുവനന്തപുരത്ത് എ ബി വി പി പ്ര വത്തകരുടെ അക്രമം. നേമം വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളജിലും ഒറ്റശേഖരമംഗം ജനാര്‍ദനന്‍ മെമോറിയല്‍ സ്കൂളിലുമാണ് അക്രമം നടത്തി. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
വിദ്യാഭ്യാസ ബന്ദിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരത്തിനെത്തിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. നേമം വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളജില്‍ ക്ലാസ് വിട്ടെറെങ്ങാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികളെ എ ബി വി പി പ്രവര്‍ത്തകര്‍ അക്രമിച്ചു. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കറ്റു. ക്ലാസിലെ ബഞ്ചു ഡസ്കും അടിച്ചു തകര്‍ത്തു. പരിക്കേറ്റ വിദ്യാര്‍ഥികളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ഹോമിയോ കോളജിലെ വിദ്യാര്‍ഥികള്‍ നേമം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നെയ്യാറ്റിന്‍കര ഒറ്റശേഖര മംഗലം ജനാര്‍ദന മെമ്മോറിയല്‍ സ്കൂളില്‍ നടത്തിയ അക്രമത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ക്കും രണ്ടു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.പരിക്കേറ്റ ആര്യ ഷാജി, ഷിന്‍സി എന്നിവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. ഇരുവരെ പ്ലസ് 1 വിദ്യാര്‍ഥിനികളാണ്.