Kerala
Kerala

ബജറ്റ്: കയര്‍ തൊഴിലാളികള്‍ പ്രതീക്ഷയില്‍

Sithara
|
13 May 2018 3:50 AM GMT

കയര്‍പിരി മുതല്‍ ഫാക്ടറി മേഖല വരെ സമഗ്രമാറ്റത്തിന് ബജറ്റ് സഹായം ഉണ്ടാവുമെന്നാണ് കയര്‍ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്

പ്രതിസന്ധി നേരിടുന്ന പരമ്പരാഗത വ്യവസായ മേഖലയായ കയര്‍ മേഖല ബജറ്റില്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിക്കുന്നത്. കയര്‍പിരി മുതല്‍ ഫാക്ടറി മേഖല വരെ സമഗ്രമാറ്റത്തിന് ബജറ്റ് സഹായം ഉണ്ടാവുമെന്നാണ് കയര്‍ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ദിവസം തൊഴില്‍ ലഭിക്കുന്ന തരത്തിലെ മാറ്റമാകും കയര്‍ വകുപ്പ് കൂടി വഹിക്കുന്ന ധനകാര്യ മന്ത്രിയില്‍ നിന്നുണ്ടാവുക.

ചകിരി സംഭരണമാണ് കയര്‍ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളുടെ പുനരുജ്ജീവനം, തൊഴില്‍ രംഗത്തെ കൂലിയടക്കമുള്ള പ്രശ്നങ്ങള്‍, സംഭരണം വിതരണം ഇങ്ങനെ നീളുന്നു ഈ പരമ്പരാഗത മേഖലയുടെ പ്രശ്നങ്ങള്‍. എല്ലാ പ്രശ്നത്തിനും ശാസ്ത്രീയമായ പരിഹാരമുണ്ടാവണമെങ്കില്‍ പണം തന്നെയാണ് ആവശ്യം. ഈ ആവശ്യത്തില്‍ നിരന്തര സമരമാണുണ്ടായത്.

ചെറുകിട സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ നഷ്ടം സഹിച്ചും സര്‍ക്കാര്‍ ഏറ്റെടുക്കാനും. ചകിരി സംഭരണത്തിനായി ചകിരി നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 50 ശതമാനം റിബേറ്റ് നല്‍കാനും ബജറ്റ് വിഹിതമുണ്ടാകുമെന്ന് ധന-കയര്‍ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. കയര്‍ ഉല്‍പന്നങ്ങളുടെ വില്പനക്കും റിബേറ്റ് ഏര്‍പ്പെടുത്താനും ബജറ്റില്‍ പരാമര്‍ശമുണ്ടാകും.

Similar Posts