Kerala
സിമന്റ് മാനുഫാക്ചറിങ് അസോസിയേഷനും പത്ത് കമ്പനികള്‍ക്കും 6372  കോടിരൂപ പിഴസിമന്റ് മാനുഫാക്ചറിങ് അസോസിയേഷനും പത്ത് കമ്പനികള്‍ക്കും 6372 കോടിരൂപ പിഴ
Kerala

സിമന്റ് മാനുഫാക്ചറിങ് അസോസിയേഷനും പത്ത് കമ്പനികള്‍ക്കും 6372 കോടിരൂപ പിഴ

Khasida
|
14 May 2018 9:12 AM GMT

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി ആസൂത്രണം ചെയ്ത് സിമന്‍റ് വില ഏകീകരിച്ചതിന്

രാജ്യത്തെ പത്ത് സിമന്റ് കമ്പനികള്‍ക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തി. ആസൂത്രണം ചെയ്ത് സിമന്റ് വില ഏകീകരിച്ചതിനാണ് നടപടി. സിമന്റ് മാനുഫാക്ചറിങ് അസോസിയേഷനും പത്ത് പ്രമുഖ കമ്പനികള്‍ക്കുമായി 6372 കോടിരൂപ പിഴ ചുമത്തി.

പ്രമുഖ സിമന്‍റ് നിര്‍മാതാക്കളായ എ.സി.സി, രാംകോ, അള്‍ട്രാടെക്, ഇന്ത്യ സിമന്‍റ് തുടങ്ങി പത്ത് കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. സിമന്റ് നിര്‍മാതാക്കളൂടെ സംഘടനയായ സിമന്‍റ് മാനുഫാച്ചറിങ് അസോസിയേഷനും സിമന്റ് കമ്പനികളും ചേര്‍ന്ന് സിമന്റ് വില ഏകീകരിച്ചുവെന്നതാണ് കേസ്.

ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് കോപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി. കോപറ്റീഷന്‍ ആക്റ്റ് പ്രകാരം വില ഏകീകരിക്കാന്‍ പാടില്ല. കമ്പനികള്‍ തമ്മില്‍ മത്സരം നടത്തുന്നതിലൂടെ ഉപഭോക്താവിന് കുറഞ്ഞ വിലയില്‍ മികച്ച ഉള്‍പന്നം ലഭിക്കണം. ഇത് അട്ടിമറിച്ചാണ് ഇത്രയും സിമന്‍റ് കമ്പനികള്‍ ഉയര്‍ന്ന വില നിശ്ചയിച്ച് വില ഏകീകരിച്ചത്.

സിസിഐ നടപടി വരും ദിവസങ്ങളില്‍ രാജ്യത്ത് സിമന്‍റ് വിലകുറയാന്‍ കാരണമാക്കുമെന്നാണ് നിര്‍മ്മാണ രംഗത്തുളളവര്‍ പ്രതീക്ഷിക്കുന്നത്.

പിഴ ചുമത്തപെട്ട കമ്പനികള്‍

എ.സി.സി സിമന്‍റ് -1147.59 കോടി
എ.സി.എല്‍ സിമന്‍റ്സ്-1163.91 കോടി
ബിനനി സിമന്‍റ്സ്-167.32 കോടി
സെഞ്ച്വറി സിമന്‍റസ്-247.02 കോടി
ഇന്ത്യ സിമന്‍റ്സ്-187.48 കോടി
ജെ.കെ സിമന്‍റസ്-128.54 കോടി
ലഫ്റജ് സിമന്‍റ്സ്-490.01 കോടി
രാംകോ സിമന്‍റ്സ്-258.63 കോടി
അള്‍ട്രടെക് സിമന്‍റ്സ്-1175.49 കോടി
ജയപ്രകാശ് സിമന്‍റ്സ്-1323 .60 കോടി
സി.എം.എ-73 കോടി

Similar Posts