Kerala
പുതിയ രാഷ്ട്രീയ ശൈലിക്ക് സൂചന നല്‍കി ബിജെപിയുടെ ദേശീയ സമ്മേളനംപുതിയ രാഷ്ട്രീയ ശൈലിക്ക് സൂചന നല്‍കി ബിജെപിയുടെ ദേശീയ സമ്മേളനം
Kerala

പുതിയ രാഷ്ട്രീയ ശൈലിക്ക് സൂചന നല്‍കി ബിജെപിയുടെ ദേശീയ സമ്മേളനം

Jaisy
|
14 May 2018 11:03 PM GMT

വിവാദങ്ങള്‍ക്കപ്പുറം വരും നാളുകളില്‍ സംയമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള ശ്രമങ്ങളാവും ദേശീയതലത്തില്‍ പാര്‍ട്ടി ഇനി നടത്തുക എന്ന സൂചനയും സമ്മേളനം നല്‍കുന്നു

കോഴിക്കോട് സമ്മേളനത്തോടെ പുതിയ രാഷ്ട്രീയ ശൈലിയിലേക്കാണ് ബിജെപി കടക്കുന്നത്. വിവാദങ്ങള്‍ക്കപ്പുറം വരും നാളുകളില്‍ സംയമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള ശ്രമങ്ങളാവും ദേശീയതലത്തില്‍ പാര്‍ട്ടി ഇനി നടത്തുക എന്ന സൂചനയും സമ്മേളനം നല്‍കുന്നു.

കോഴിക്കോട് നടന്ന ദേശീയ കൌണ്‍സില്‍ ലക്ഷ്യമിട്ടത് യുപി തെരഞ്ഞെടുപ്പും കേരള രാഷ്ട്രീയത്തിലെ മുന്നേറ്റവുമാണ് . ഇതില്‍ വലിയ മുന്നേറ്റം നടത്താനായി എന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി മോദി കൂടുതൽ പ്രായോഗിക വാദി ആകുന്നതിനും കോഴിക്കോട്ടെ ദേശീയ കൗൺസിൽ യോഗം സാക്ഷിയായി. മുസ് ലിംകളെ പേരെടുത്തു പറഞ്ഞ് ഇന്ത്യയുടെ ഭാഗമാണെന്ന് മോദി വിശേഷിപ്പിച്ചതും ആദ്യം . മതേതരത്വം, ദേശീയത എന്നീ വാക്കുകൾ ദുരുപയോഗം ചെയ്യുന്നതും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കടപ്പുറത്തെ റാലിയിലോ സ്വപ്നനഗരിയിലെ പ്രസംഗത്തിലോ വിവാദ പരാമർശങ്ങൾ ഒന്നും ഉണ്ടായില്ല. പാകിസ്താന്റെ കാര്യത്തിൽ പോലും മോദി മൻമോഹന്‍ സിംഗിന്റെ പാതയിലൂടെ സംയമനത്തോടെ പോകാൻ ശ്രമിക്കുന്നതായിരുന്ന കാഴ്ച. ദീൻ ദയാൽ ഉപാധ്യായയുടെ ജനസംഘത്തിൽ നിന്നും ബിജെപി കോഴിക്കോട്ടേക്ക്‌ വീണ്ടും എത്തിയത് പുതിയ ഭാവവും ശൈലിയും സ്വീകരിക്കാനെന്ന് വ്യക്തംം. കേരളത്തിൽ കുറെക്കൂടി കോൺഗ്രസ് വോട്ട് ബാങ്കിലേക്ക് കടന്നു കയറാനും യുപിയിൽ ദലിതരെ ഒപ്പം നിർത്താനും പാർട്ടിക്ക് കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ ഉപാധ്യായയുടെ അന്ത്യോദയ എന്ന സങ്കൽപ്പം ദലിതരെയും പിന്നാക്കക്കാരെയും ആകർഷിക്കുമെങ്കിലും സാമ്പത്തിക സംവരണത്തിന്നുള്ള കുറുക്കവഴിയായി മാറുമെന്ന ആശങ്ക ബിജെപി കൗൺസിൽ യോഗം ഉയർത്തുകയും ചെയ്തു. ഭികരതയുടെ കാര്യത്തില്‍ പാകിസ്താനെ നിശിതമായി വിമര്‍ശിച്ചപ്പോഴും കേരളത്തിലെ ഐസിസ് സംഭവം പ്രധാനമന്ത്രിയോ അമിത്ഷായോ പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

Similar Posts