തിരുവനന്തപുരത്ത് ബിജെപി പ്രതീക്ഷ കൈവിട്ടെന്നതിന്റെ സൂചനയാണ് ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വമെന്ന് ശശി തരൂര്‍
|കൂടുതല്‍ മികച്ച ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് പകരം ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ബിജെപി .....
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനം മണ്ഡലത്തിന്മേല് ബിജെപിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ശശി തരൂര്‍ എംപി. വിദ്യാസന്പന്നരായ വോട്ടര്‍മാരുള്ള സ്ഥലമാണ് തിരുവനന്തപുരം. സിനിമ, കായിക താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോടെ പൊതുവെ വിമുഖത പ്രകടിപ്പിക്കാറുള്ള മണ്ണാണ് കേരളം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സന്പന്നരുമായ വോട്ടര്‍മാരുള്ള തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിന്റെ കാര്യം പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനം കണ്ട മേഖലകളിലൊന്നാണ് ആരോഗ്യ രംഗം. ആരോഗ്യമന്ത്രി വിഎസ് ശിവകുമാറാണ് തിരുവനന്തപുരം സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. കൂടുതല്‍ മികച്ച ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് പകരം ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ബിജെപി പറയാതെ പറയുന്നത് ഞങ്ങള്‍ മത്സരത്തിനില്ലെന്നും കോണ്‍ഗ്രസ് വിജയം തടയാനാകില്ലെന്നുമുള്ള സൂചനയാണ് നല്‍കുന്നത്. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണെന്നും ശശി തരൂര്‍ പറഞ്ഞു.