സിപിഐ സീറ്റ് നിഷേധിച്ച വൈക്കം എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും
|സിപിഐ സീറ്റ് നിഷേധിച്ച വൈക്കം എംഎല്‍എ കെ അജിത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യത.
സിപിഐ സീറ്റ് നിഷേധിച്ച വൈക്കം എംഎല്‍എ കെ അജിത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യത. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി അജിത് ആശയവിനിമയം നടത്തി.
ആലപ്പുഴയിലെ ഒരു ഡിസിസി ഭാരവാഹി വഴിയാണ് കഴിഞ്ഞ ദിവസം അജിത് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. ഡല്‍ഹിയിലുള്ള നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ച അജിത് സ്ഥാനാര്‍ഥിയാവാനുള്ള സന്നദ്ധത അറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച കഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മുന്‍പ് തന്നെ ധാരണയിലെത്താനാണ് നീക്കം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സിപിഐയുടെ കോട്ടയം ജില്ലാ കൗണ്‍സില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിന് അജിത് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വവും പരിഗണിക്കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടത്. അജിത്തിന്റെ കോണ്‍ഗ്രസ് പ്രവേശം സംബന്ധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.