Kerala
പരവൂര്‍ വെടിക്കെട്ടപകടം: മരണം 113 ആയിപരവൂര്‍ വെടിക്കെട്ടപകടം: മരണം 113 ആയി
Kerala

പരവൂര്‍ വെടിക്കെട്ടപകടം: മരണം 113 ആയി

admin
|
14 May 2018 12:48 AM GMT

കരാറുകാരന്‍ സുരേന്ദ്രനും കഴക്കൂട്ടം സ്വദേശി സത്യനും കൊല്ലം വാളത്തുങ്കല്‍ മണികണ്ഠനും വെരിയചിറ സ്വദേശി ശബരിയുമാണ് ഇന്ന് മരിച്ചത്...

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. കരാറുകാരന്‍ സുരേന്ദ്രനും കഴക്കൂട്ടം സ്വദേശി സത്യനും കൊല്ലം വാളത്തുങ്കല്‍ സ്വദേശി മണികണ്ഠനും കൊല്ലം വെരിയചിറ സ്വദേശി ശബരി യുമാണ് ഇന്ന് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി. അപകടത്തില്‍പെട്ടവര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സ തൃപ്തികരമാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.

വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കരാറുകാരന്‍ സുരേന്ദ്രനും കഴക്കൂട്ടം സ്വദേശി സത്യനും കൊല്ലം വെരിയചിറ സ്വദേശി ശബരി യുമാണ ഇന്ന് മരിച്ചത്.സര്‍ജിക്കല്‍ ഐസിയുവിലായിരുന്ന സുരേന്ദ്രനും വെന്റിലേറ്ററിയായിരുന്ന സത്യനും ജീവന്‍രക്ഷ മരുന്നുകള്‍ നല്‍കിയെങ്കിലും വിഫലമാവുകയായിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി.വെടിക്കെട്ട് അപകടത്തില്‍പെട്ടവര്‍ക്ക് നല്‍കിയ ചികിത്സസൗകര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ ചികിത്സയും ലഭ്യമാക്കാനായതായി യോഗം വിലയിരുത്തി.

ആശുപത്രികളില്‍ വേണ്ട കൂടുതല്‍ സൗകര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യസെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ട് നാളത്തെ മന്ത്രിസഭ പരിഗണിക്കും. പരിക്കേറ്റവരെ ചികിത്സക്കായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും. അപകടത്തില്‍പെട്ട 1031 പേര്‍ക്ക് ഇതുവരെ ചികിത്സ നല്‍കി. ഇതില്‍ 350 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 21 പേരെ കാണാനില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡി.എന്‍.എ കൗണ്ടര്‍ തുറന്നിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കള്‍ രേഖകള്‍ സഹിതം കൗണ്ടറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Similar Posts