സൂക്ഷിച്ച് അഭിപ്രായം പറയണമെന്ന് പിണറായിക്ക് വിഎസിന്റെ ഉപദേശം
|വിവാദം ഇതോടെ അവസാനിക്കേണ്ടതാണ്. എന്നാല്‍ വീണ്ടും കൊഴിപ്പിക്കുന്ന മട്ടാണ് കാണുന്നത്. ഇടതുമുന്നണിയുടെ വിജയമാണ് രാഷ്ട്രീയ ദൌത്യം....
ഇടതുനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷിച്ച് വേണമെന്ന് വി എസ് അച്യുതാനന്ദന്. തന്നെക്കുറിച്ചുളള പിണറായിയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിഎസിന്റെ മറുപടി. തെരഞ്ഞെടുപ്പ് രംഗത്ത് താനും പിണറായിയും ഒരു മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ തന്റെയും പിണറായിയുടെയും പ്രസ്താവന കൈകാര്യം ചെയ്ത രീതിയേയും വിഎസ് വിമര്‍ശിച്ചു.
കാള പെറ്റതും കയറെടുത്തതും എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് പിണറായി വിജയന്റെ വിവാദ പരാമര്‍ശത്തിലുളള തന്റെ നിലപാട് വി എസ് അച്യുതാനന്ദന് വ്യക്തമാക്കിയത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദം നേരിടുമ്പോള്‍ വളരെ സൂക്ഷിച്ച് വേണം ഇടതു നേതാക്കള്‍ അഭിപ്രായം പറയേണ്ടതെന്ന് വിഎസ് പറഞ്ഞു. എന്നെ കുറിച്ച് പിണറായി മോശമായി പറഞ്ഞെന്നുളള വാര്‍ത്തകള്‍ കാണാനിടയായി. അങ്ങനെ പറഞ്ഞിട്ടില്ലെന്ന പിണറായിയുടെ വിശദീകരണവും വായിച്ചു. എന്നിട്ടും വിവാദം അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കുന്നത്. യുഡിഎഫ് ഭരണം അവസാനിപ്പിക്കുന്നതിനായി ഞാനും പിണറായിയും അടക്കമുളളവര്‍ ഒറ്റ മനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പോസ്റ്റില്‍ വിഎസ് ചൂണ്ടിക്കാട്ടി.
മാധ്യമങ്ങള്‍ക്കെതിരെയും വിഎസ് രൂക്ഷ വിമര്‍ശമുന്നയിച്ചു. കയറെടുത്ത് പാമ്പാക്കാന്‍ കാത്തിരിക്കുകയാണ് ചില മാധ്യമങ്ങളെന്നു കുറ്റപ്പെടുത്തിയ വിഎസ് താന്‍ പിണറായിയെ ഉപദേശിച്ചുവെന്ന രീതിയില്‍ പിന്നീട് വന്ന വാര്‍ത്തകളും തളളിക്കളഞ്ഞു. ആരേയും ഉപദേശിച്ചതല്ലെന്നും താനുള്‍പ്പടെയുളള ഇടതു നേതാക്കള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഫേസ് ബുക്കില്‍ തുടര്‍ന്നെഴുതിയ പോസ്റ്റില്‍ വിഎസ് വ്യക്തമാക്കി.
കാള പെറ്റതും കയറെടുത്തതും നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു ...
Posted by VS Achuthanandan on Thursday, April 21, 2016