Kerala
പിണറായി ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാല്‍: കെ സുരേന്ദ്രന്‍പിണറായി ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാല്‍: കെ സുരേന്ദ്രന്‍
Kerala

പിണറായി ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാല്‍: കെ സുരേന്ദ്രന്‍

Sithara
|
14 May 2018 7:02 PM GMT

തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഹൈക്കോടതിയുടെ അടി യഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മുഖത്താണ് കിട്ടിയതെന്നും കെ സുരേന്ദ്രന്‍

പണച്ചാക്കുകളുടെ മുന്നിൽ മുട്ടുവിറക്കുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഹൈക്കോടതിയുടെ അടി യഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മുഖത്താണ് കിട്ടിയതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സർക്കാരിനെതിരെ കേസ് കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടത്. നാണവും മാനവുമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ ഫേസ് ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

Similar Posts