Kerala
Kerala

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിശേഷം ശക്തം

Subin
|
14 May 2018 8:14 AM GMT

റെയില്‍, റോഡ് ഗതാഗതം പ്രതിഷേധക്കാര്‍ പൂര്‍ണ്ണമായും ഉപരോധിച്ചു...

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. ചുഴലിക്കാറ്റില്‍ പെട്ട ആയിരത്തോളം മത്സ്യത്തൊഴിലാളികള്‍ തിരികെ വന്നിട്ടില്ലെന്നും ഇവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. റെയില്‍, റോഡ് ഗതാഗതം പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

മാര്‍ത്താണ്ഡം തുറ, ഇരമം തുറ തുടങ്ങി എട്ട് തുറകളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ആയിരത്തോളം പേര്‍ തിരികെ വരാനുണ്ടെന്നാണ് പ്രതിഷേധക്കാരുടെ കണക്ക്. ഇവരെ കണ്ടെത്തി ഉടനടി തിരികെയെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പതിനായിരത്തോളം നാട്ടുകാര്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍ പ്രതിഷേധം നടത്തിയത്.

റെയില്‍, റോഡ് ഗതാഗതം പ്രതിഷേധക്കാര്‍ പൂര്‍ണ്ണമായും ഉപരോധിച്ചു. ഇത് വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണ്ണമായും നിശ്ചലമായി. റെയില്‍പാളങ്ങളും ഉപരോധിച്ചതോടെ രണ്ട് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. കന്യാകുമാരി കൊല്ലം മെമു, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്.

Related Tags :
Similar Posts