Kerala
ബിജെപി ഇല്ലാത്ത നിയമസഭയാണ് തന്റെ ആഗ്രഹം: എ കെ ആന്റണിബിജെപി ഇല്ലാത്ത നിയമസഭയാണ് തന്റെ ആഗ്രഹം: എ കെ ആന്റണി
Kerala

ബിജെപി ഇല്ലാത്ത നിയമസഭയാണ് തന്റെ ആഗ്രഹം: എ കെ ആന്റണി

admin
|
14 May 2018 9:58 PM GMT

നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സംസ്ഥാനത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് എ കെ ആന്റണി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സംസ്ഥാനത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് എ കെ ആന്റണി പറഞ്ഞു. എന്നാല്‍ അവസാന ഘട്ടത്തില്‍ യുഡിഎഫ് അടിച്ചുകയറും. ബിജെപി ഇല്ലാത്ത നിയമസഭയാണ് തന്റെ ആഗ്രഹം. കോണ്‍ഗ്രസ് ബിജെപി സഹകരണം വോട്ട് നേടാനുള്ള കെട്ടുകഥയെന്നും ആന്റണി കൂട്ടിച്ചേര്‍‌ത്തു.

കുറച്ച് മുന്‍പ് എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇരുമുന്നണികളും തമ്മില്‍ തുല്യ പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ യുഡിഎഫ് അടിച്ചുകയറുമെന്നും ആന്റണി പറഞ്ഞു.

ബിജെപി ഇല്ലാത്ത നിയമസഭയാണ് തന്റെ ആഗ്രഹം. യുഡിഎഫും കോണ്‍ഗ്രസും എന്ത് വില കൊടുത്തും അതിനായി പരിശ്രമിക്കും. കോണ്‍ഗ്രസ് ബിജെപിയുമായി സഹകരിക്കുന്നുവെന്നത് വോട്ട് നേടാന്‍ ആഗ്രഹിക്കുന്നവരുടെ കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് ബിജെപി വിജയിക്കില്ല. ബിജെപി - ബിഡിജെഎസ് സഖ്യം രണ്ട് കൂട്ടര്‍ക്കും നഷ്ടമാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്തസമ്മേളനത്തില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം വികസന വിരോധികളും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും ആന്റണി വിമര്‍ശിച്ചു.

Similar Posts