Kerala
പത്തനംതിട്ട വി-കോട്ടയത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പാറമടക്ക് സിപിഐ ഒത്താശപത്തനംതിട്ട വി-കോട്ടയത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പാറമടക്ക് സിപിഐ ഒത്താശ
Kerala

പത്തനംതിട്ട വി-കോട്ടയത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പാറമടക്ക് സിപിഐ ഒത്താശ

Jaisy
|
14 May 2018 5:18 PM GMT

ഇക്കാര്യം ചൂണ്ടിക്കാണിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സമര സമിതി പരാതി നല്‍കി

പത്തനംതിട്ട വി-കോട്ടയത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പാറമടക്ക് സിപിഐ ജില്ലാ സെക്രട്ടറി ഒത്താശ ചെയ്യുന്നെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സമര സമിതി പരാതി നല്‍കി.റവന്യൂ വകുപ്പിൽജില്ലാ സെക്രട്ടറി നടത്തിയ ഇടപെടലിലൂടെ പാറമടക്ക് എതിരെ റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. രേഖകൾ അനുകൂലമാക്കാൻ അടൂർ ആര്‍ഡി ശ്രമിക്കുന്നതായും ആരോപണമുണ്ട്.

വി - കോട്ടയത്തെ തുടുയുരുളി പാറയിൽ പ്രവർത്തിക്കുന്ന അമ്പാടിയിൽ ഗ്രാനൈറ്റ്സ് എന്ന പാറമട ഉടമയുടെ താൽപര്യ സംരക്ഷണാർത്ഥം സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ റവന്യൂ വകുപ്പിൽ ഇടപെടുന്നു എന്നാരോപിച്ച് ഗ്രാമ രക്ഷാസമിതിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നൽകിയത്.

പാറമട നടത്തിയ റവന്യൂ മോഷണങ്ങൾക്ക് 4.56 കോടി ഹൈക്കോടതിയും ഭൂ ദുരുപയോഗത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 95 ലക്ഷവും പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ സ്റ്റേ സമ്പാദിച്ച പാറമട ഉടമ ഖനനം തുടർന്നു. പാറമടയുടെ പാട്ടക്കാലാവധി വരുന്ന ജൂലൈയിൽ അവസാനിക്കാനിരിക്കെ കോന്നി തഹസിൽദാർ പാറമടക്ക് പ്രതികൂലമായ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് നൽകി. ഈ ഉദ്യോഗസ്ഥയെ പിന്നീട് സ്ഥലം മാറ്റി.

ഹൈക്കോടതി നിർദ്ദേശാനുസരണം പാറമടയുടെ അതിർത്തി നിർണയിക്കാൻ കോണ്ടൂർ മാപ്പിങ് നടത്തിയ സർവേ ഉദ്യോഗസ്ഥരെയും വി കോട്ടയം വില്ലേജ് ഓഫീസറേയും കൂട്ടത്തോടെ സ്ഥലം മാറ്റി. അതേ സമയം പാറമട ഉടമയുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts