Kerala
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് ഇനി എട്ട് രൂപബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് ഇനി എട്ട് രൂപ
Kerala

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് ഇനി എട്ട് രൂപ

Khasida
|
14 May 2018 4:13 PM GMT

തുച്ഛമായ നിരക്ക് വർധന അംഗീകരിക്കില്ലെന്ന് ബസുടമകള്‍

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ്ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കാനാണ് മന്ത്രിസഭാ തീരുമാനം. കിലോ മീറ്റര്‍ നിരക്ക് ഏഴ് പൈസയായി വര്‍ധിക്കും. പുതുക്കിയ നിരക്ക് മാർച്ച് ഒന്നു മുതൽ നിലവിൽ വരും. എന്നാൽ തുച്ഛമായ നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്.

ബസ് നിരക്ക് വർധിപ്പിക്കാൻ ഇടതുമുന്നണി യോഗം സർക്കാരിന് ഇന്നലെ അനുമതി നൽകിയിരുന്നു. നിരക്ക് സംബന്ധിച്ച് മുന്നണി യോഗത്തിൽ ഉണ്ടായ ധാരണ മന്ത്രിസഭ യോഗം അതേപടി അംഗീകരിച്ചു. എല്ലാ ബസിന്‍റേയും കിലോ മീറ്റര്‍ നിരക്കില്‍ ഏഴ് പൈസയുടെ വരെ വര്‍ധനവാണ് ഉണ്ടാകുന്നത്.. ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാക്കും. ഫാസറ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. സൂപ്പര്‍ ഫാസറ്റ്, സൂപ്പര്‍ എക്സ്പ്രസ് എന്നിവയുടെ മിനിമം നിരക്കില്‍ രണ്ട് രൂപയുടെ മാറ്റമാണ് ഉണ്ടാകുന്നത്. ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അ‍ഞ്ച് രൂപ വര്‍ധിച്ച് 45 രൂപയാക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. മിനിമം നിരക്കിന് ശേഷമുള്ള നിരക്കില്‍ വര്‍ധിച്ച തുകയുടെ 25 ശതമാനം നല്‍കണം. അതായത് 25 പൈസയുടെ വര്‍ധനവ് ഉണ്ടാകും.

എന്നാൽ നിരക്ക് വർധന അംഗീകരിക്കില്ലെന്നും,16 മുതല്‍ നടത്താനിരുന്ന സമരവുമായി മുന്നോട്ട് പോകുമെന്നും ബസ്സുടമകള്‍ വ്യക്തമാക്കി. ബസ്സുടമകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രിയും വ്യക്തമാക്കി. 2014 മെയ് 19 നാണ് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.

Related Tags :
Similar Posts