Kerala
Kerala
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം
|15 May 2018 11:19 AM GMT
കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി ഉപയോഗിച്ച് വഴിവിട്ട ഒരു സഹായവും ഒരിക്കല്‍ പോലും സലീംരാജ്
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലീരാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രംസമര്‍പ്പിച്ചു. 5 പേരെ പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. . മുന്‍ ഡെപ്യൂട്ടി തഹിസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികളാണ്. സലീംരാജിന്‍റെ ഭാര്യയും പ്രതിയല്ല, കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി ഉപയോഗിച്ച് വഴിവിട്ട ഒരു സഹായവും ഒരിക്കല്‍ പോലും സലീംരാജ് ചെയ്തിട്ടില്ലെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.