Kerala
മലയാളി ഓണം ആഘോഷിച്ചപ്പോള്‍ നാട് വൃത്തിയാക്കാന്‍ ഒരു കൂട്ടം യുവാക്കള്‍മലയാളി ഓണം ആഘോഷിച്ചപ്പോള്‍ നാട് വൃത്തിയാക്കാന്‍ ഒരു കൂട്ടം യുവാക്കള്‍
Kerala

മലയാളി ഓണം ആഘോഷിച്ചപ്പോള്‍ നാട് വൃത്തിയാക്കാന്‍ ഒരു കൂട്ടം യുവാക്കള്‍

Alwyn
|
15 May 2018 7:12 PM GMT

ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ വ്യത്യസ്തമായ സന്നദ്ധ പ്രവര്‍ത്തനവുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്.

ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ വ്യത്യസ്തമായ സന്നദ്ധ പ്രവര്‍ത്തനവുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്. മാലിന്യ നിര്‍മാര്‍ജനത്തിനായി നൂറോളം പേരാണ് ഇന്ന് രാവിലെ കനകക്കുന്നിലെത്തിയത്. തെരുവു നായ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാട് വൃത്തിയാക്കല്‍ പരിപാടിയുമായി യുവാക്കള്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി.

വിവോ ചാരിറ്റബിൾ ഓര്‍ഗനൈസേഷനാണ് ലെറ്റ്സ് ക്ലീന്‍ ഇറ്റ് അപ് എന്ന പരിപാടിയുമായി രംഗത്തെത്തിയത്. ഇത് നമ്മുടെ നഗരം. നമുക്ക് തുടങ്ങാം എന്ന പേരിലാണ് മാലിന്യ നിര്‍മാര്‍ജന പരിപാടിയുമായി കൂട്ടായ്മ എത്തിയത്. രാവിലെ ആറ് മണിയോടെ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ ഉൾപ്പെടെ നൂറിലധികം പേര്‍ കനക്കുന്നിലെത്തി. കനകക്കുന്ന് കൊട്ടാരവും പരിസരവും വൃത്തിയാക്കി. രണ്ട് മണിക്കൂറോളം ചെലവഴിച്ചാണ് കൊട്ടാരവും പരിസരവും സംഘം തൂത്ത് വെടിപ്പാക്കിയത്. തെരുവു നായ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തിയതെന്ന് കൂട്ടായ്മ വ്യക്തമാക്കി.

Related Tags :
Similar Posts