ഗാന്ധി സ്മരണയില്‍ പന്മന ആശ്രമം
|1934 ജനുവരി 19 നാണ് മഹാത്മാഗാന്ധി ഹരിജന്‍ ഫണ്ട് ശേഖരണാര്‍ത്ഥം പന്‍മന ആശ്രമം സന്ദര്‍ശിച്ചത്
മഹാത്മാഗാന്ധിയുടെ സന്ദര്‍ശനം കൊണ്ട് കൂടി പ്രസിദ്ധമായാണ് ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലമായ കൊല്ലം പന്മന ആശ്രമം. 82 വര്‍ഷം മുമ്പാണ് ഹരിജന്‍ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഗാന്ധിജി ഇവിടെയെത്തിയത്.
1934 ജനുവരി 19 നാണ് മഹാത്മാഗാന്ധി ഹരിജന്‍ ഫണ്ട് ശേഖരണാര്‍ത്ഥം പന്‍മന ആശ്രമം സന്ദര്‍ശിച്ചത്. തിരുവിതാംകൂറിലെത്തിയ ഗാന്ധജിയെ കോണ്‍ഗ്രസ് നേതാവായ കുമ്പളത്ത് ശങ്കുപിളള മുന്‍കൈ എടുത്താണ് പന്‍മനയ്ക്ക കൊണ്ടു വന്നത്. മഹാത്മാഗാന്ധി രണ്ട് ദിവസം അവിടെ തങ്ങി പ്രാര്‍ത്ഥന നടത്തി. ഗാന്ധിക്ക് താമസിക്കുവാന്‍ അന്ന് ആശ്രമം അധികൃതര്‍ നിര്‍മിച്ച് നല്‍കിയ സ്ഥലം ഗാന്ധി സ്മാരകം എന്ന പേരില്‍ ഇന്നും നിലനില്‍ക്കുന്നണ്ട്. സന്ദര്‍ശന സ്മരണയ്ക്കായി ഗാന്ധജിയുടെ ശിഷ്യ മീരാബെന്‍ അന്ന് നട്ടവേപ്പ് മരവും സംരക്ഷിക്കുന്നുണ്ട്. ആശ്രമവും ഗാന്ധി സ്മാരകവും കാണാന്‍ വിദേശികളടക്കം നിരവധി പേരാണ് പന്‍മനയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.