Kerala
മെറിറ്റ് സീറ്റിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കാം: എംഇഎസ്മെറിറ്റ് സീറ്റിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കാം: എംഇഎസ്
Kerala

മെറിറ്റ് സീറ്റിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കാം: എംഇഎസ്

Sithara
|
15 May 2018 5:28 PM GMT

സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസിന്റെ കാര്യത്തില്‍ പുതിയ ഫോര്‍മുലയുമായി എംഇഎസ്

സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് വിഷയത്തില്‍ പുതിയ ഫോര്‍മുലയുമായി എംഇഎസ്. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിരക്ക് സംബന്ധിച്ച സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഫീസിളവ് നല്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് എംഇഎസ് രംഗത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്കായ 185000 രൂപ നിരക്കില്‍ പാവപ്പട്ട പെണ്‍കുട്ടികള്‍ക്ക് എംഇഎസ് പ്രവേശനം നല്കുമെന്ന് ഡോ. ഫസല്‍ഗഫൂര്‍ പറഞ്ഞു. ഇക്കാര്യം സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷന്‍ ചര്‍ച്ച ചെയ്യണമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രവേശനമെന്നതിനാല്‍ മൊത്തത്തിലുളള ഫീസിളവ് പ്രായോഗികമല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

മാനേജ്മെന്‍റ് അസോസിയേഷനില്‍ അഭിപ്രായ ഭിന്നത

ഫീസ് കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന്‍. ഇക്കാര്യത്തില്‍ നാളെ നടക്കുന്ന യോഗത്തില്‍ അന്തിമതീരുമാനം. ഫസല്‍ ഗഫൂര്‍ മുന്നോട്ടുവെച്ച ഫോര്‍മുല യോഗത്തില്‍ ചര്‍ച്ചയാകും. നിലവിലെ ഫീസ് ഘടന അധികമല്ലെന്നും അസോസിയേഷന്‍. ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് ഒരു വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചു

Similar Posts