Kerala
Kerala
ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടിക്ക് നിലപാടില്ലെന്ന് കോടിയേരി
|15 May 2018 8:04 AM GMT
പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നത് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യമാണ്. ലോ അക്കാദമിയില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ...
ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടിക്ക് നിലപാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നത് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു നിലപാടെടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ലോ അക്കാദമിയില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ലോ അക്കാദമി സമരം ഒരു കോളെജിലെ സമരം മാത്രമാണ്. പ്രശ്നം പരിഹരിക്കേണ്ടത് മാനേജ്മെന്റാണ്.