Kerala
ശബരിമല വിമാനത്താവളം: സ്ഥലം കണ്ടെത്താന്‍ നടപടി തുടങ്ങിശബരിമല വിമാനത്താവളം: സ്ഥലം കണ്ടെത്താന്‍ നടപടി തുടങ്ങി
Kerala

ശബരിമല വിമാനത്താവളം: സ്ഥലം കണ്ടെത്താന്‍ നടപടി തുടങ്ങി

Sithara
|
15 May 2018 1:55 PM GMT

നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സ്ഥലം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സ്ഥലം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പദ്ധതിക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ സംഘം അടുത്ത ദിവസം തന്നെ സന്ദര്‍ശിക്കും. സമിതി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് സാധ്യത പഠനത്തിന് ശേഷമാകും വിമാനത്താവളം എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാവുക.

പത്തനംതിട്ട ജില്ലയില്‍ ഹാരിസണ്‍സ് മലയാളം പ്ലാന്‍റേഷന്‍സിന്‍റെ കൈവശമുള്ള ളാഹ എസ്റ്റേറ്റും കോട്ടയം ജില്ലയില്‍ എരുമേലിയില്‍ ബിലീവേഴ്സ് ചര്‍ച്ചിന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റുമാണ് നിര്‍ദിഷ്ട വിമാനത്താവള പദ്ധതിക്കായി പരിഗണിക്കപ്പെടുന്നത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, കെഎസ്ഐഡിസി എംഡി ഡോ. എം ബീന, പത്തനംതിട്ട ജില്ലാകളക്ടര്‍ ആര്‍ ഗിരിജ എന്നിവര്‍ അടങ്ങിയ സമിതി അടുത്ത ദിവസം തന്നെ സ്ഥലം സന്ദര്‍ശിക്കും, സമിതി രണ്ടാഴ്ചക്കകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

പദ്ധതിക്കായി പരിഗണിക്കപ്പെടുന്ന ഇരു എസ്റ്റേറ്റുകളും പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ സര്‍ക്കാരിന് ഏറ്റെടുക്കുന്നതിന് നിയമ തടസ്സങ്ങളില്ല. ഭൌതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക പ്രത്യാഘാതം, ശബരിമലയുമായുള്ള ദൂരം എന്നിവ നിര്‍ണായക ഘടകങ്ങളാകും. സ്ഥലം കണ്ടെത്തിയ ശേഷം വിദഗ്ധ പഠനത്തിനായുള്ള ഏജന്‍സിക്കായി കെഎസ്ഐഡിസി ടെണ്ടര്‍ ക്ഷണിക്കും. പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും പദ്ധതി പ്രദേശം നിശ്ചയിക്കുക.

Related Tags :
Similar Posts