നേമത്ത് സുരേന്ദ്രന്‍പിള്ള പ്രചാരണം തുടങ്ങി
|ഇടതുപക്ഷം വിട്ട് യുഡിഎഫിലെത്തിയ വി സുരേന്ദ്രന് പിള്ള നേമം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി
ഇടതുപക്ഷം വിട്ട് യുഡിഎഫിലെത്തിയ വി സുരേന്ദ്രന് പിള്ള നേമം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. ജെ ഡി യു സ്ഥാനാര്‍ഥിയായാണ് സുരേന്ദ്രന് പിള്ള മത്സരിക്കുന്നത്.
കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം നേതാവായിരുന്ന വി സുരേന്ദ്രന് പിള്ള തിരുവനന്തപുരം മണ്ഡലത്തില്‍ സീറ്റ് കിട്ടാതെ വന്നപ്പോഴാണ് ഇടതുമുന്നണി വിട്ടത്. പാര്‍ട്ടി വിട്ട് ജെഡിയുവില്‍ ചേര്‍ന്നതോടെ യുഡിഎഫ് നേമത്ത് സ്ഥാനാര്‍ഥിയാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനൊന്നും കാത്തുനിന്നില്ല, നേരെ പ്രചാരണ രംഗത്തേക്ക്. പൂജപ്പുരയില്‍ ആദ്യ പര്യടനം. നാട്ടുകാരോടും ഉത്സവത്തിനെത്തിയ സ്ത്രീകളോടുമൊക്കെ വോട്ട് അഭ്യര്‍ഥിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയും എന്‍ ഡി എ സ്ഥാനാര്‍ഥി ഒ രാജഗോപാലും നേരത്തെ തന്നെ മണഡലത്തില്‍ സജീവമാണ്.
പക്ഷെ അത് കാര്യമാക്കുന്നില്ലെന്ന് സുരേന്ദ്രന് പിള്ള.
സുരേന്ദ്രന് പിള്ള കൂടി രംഗത്തിറങ്ങിയതോടെ നേമം ദേശീയ ശ്രദ്ധനേടുന്ന ത്രികോണ മത്സരത്തിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്.