ആര്‍ത്തവമുള്ളവരടക്കമുള്ള സ്ത്രീകള്‍ക്കുമുന്നില്‍, ടോയിലറ്റുകള്‍ അടച്ചുപൂട്ടിയ നിങ്ങളുടെയാ കാക്കി ധാര്‍ഷ്ഠ്യമുണ്ടല്ലോ, അത് ഭീകരവാദത്തെക്കാള്‍ ഭീകരമാണ്
|ആ സ്ത്രീകള്‍ ഗതികെട്ട് മൂത്രമൊഴിക്കുമ്പോള്‍ അതു ക്യാമറയിലാക്കാന്‍ തുനിഞ്ഞ നിങ്ങളുടെ ഉളുപ്പില്ലാത്ത ആ പൊലീസ് കണ്ണുണ്ടല്ലോ, അതിനേക്കാള്‍ അശ്ലീലമല്ല, നിങ്ങളീ ആരോപിക്കുന്ന ഒരു അജണ്ടയും.
മുത്തങ്ങയില്‍ അവര്‍ പറഞ്ഞു, ഇത് തീവ്രവാദികളുടെ സമരം.ചെങ്ങറയിലും അവര്‍ പറഞ്ഞു, ഇതാ തീവ്രവാദികള്‍.കേരളത്തില്‍ ആദ്യമായി പരിസ്ഥിതിക്ക് വേണ്ടി ജനങ്ങള്‍ ഒന്നിച്ച് രംഗത്തിറങ്ങിയ മാവൂരിലെ ഗ്രാസിം വിരുദ്ധ സമരത്തിനു നേര്‍ക്കും പൊലീസ് പറഞ്ഞത് അതു തന്നെ. ആണവനിലയ വിരുദ്ധ സമര കാലത്തും അതു തന്നെ കേട്ടു. പുതുവൈപ്പിലും അവരത് തന്നെ പയറ്റുന്നു. ഇരകളെ തീവ്രവാദികളാക്കുന്നു. അവരുടെ അതിജീവന സമരത്തെ ചോരയില്‍ മുക്കിയ അതേ ദാര്‍ഷ്ഠ്യം ഉളുപ്പില്ലാതെ അവരെ ചൂണ്ടി വിളിക്കുന്നു, നിങ്ങള്‍ക്കു പിന്നില്‍ തീവ്രവാദികളെന്ന് - പുതുവൈപ്പിലെ പൊലീസ് നരനായിട്ടിനെയും സമരത്തിലേര്‍പ്പെട്ട ജനതക്ക് തീവ്രവാദ ബന്ധം ചാര്‍ത്തി നല്‍കുന്ന പൊലീസ് നിലപാടിനെയും വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ പി റഷീദിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലേതാണ് ഈ വരികള്‍. ഇത്തരം പൊലീസ്-ഭരണകൂട ഉഡായിപ്പുകള്‍ക്കുനേരെ കാര്‍ക്കിച്ചു തുപ്പാന്‍ പൊതുസമൂഹം തയ്യാറാവുന്നതുവരെ ഇതിങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് പോസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍, നിങ്ങളാരും മൂത്രമൊഴിക്കേണ്ട എന്നു പറഞ്ഞ്, ആര്‍ത്തവമുള്ളവരടക്കമുള്ള സ്ത്രീകള്‍ക്കുമുന്നില്‍, ടോയിലറ്റുകള്‍ അടച്ചുപൂട്ടിയ നിങ്ങളുടെയാ കാക്കി ധാര്‍ഷ്ഠ്യമുണ്ടല്ലോ, അത് ഭീകരവാദത്തെക്കാള്‍ ഭീകരമാണ്. മൂത്രമൊഴിക്കാന്‍ നിവൃത്തിയില്ലാതെ പൊലീസ് സ്‌റ്റേഷനില്‍വെച്ച് ഈ നിലപാട് ചോദ്യം ചെയ്തവരെ പരിഹസിച്ച ആ പൊലീസ് ഉളുപ്പില്ലായ്മയുണ്ടല്ലോ അതിനേക്കാള്‍ നികൃഷ്ടമല്ല ഒരു തീവ്രവാദവും. ആ സ്ത്രീകള്‍ ഗതികെട്ട് മൂത്രമൊഴിക്കുമ്പോള്‍ അതു ക്യാമറയിലാക്കാന്‍ തുനിഞ്ഞ നിങ്ങളുടെ ഉളുപ്പില്ലാത്ത ആ പൊലീസ് കണ്ണുണ്ടല്ലോ, അതിനേക്കാള്‍ അശ്ലീലമല്ല, നിങ്ങളീ ആരോപിക്കുന്ന ഒരു അജണ്ടയും എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണ രൂപം.
മുത്തങ്ങയില്‍ അവര്‍ പറഞ്ഞു, ഇത് തീവ്രവാദികളുടെ സമരം.ചെങ്ങറയിലും അവര്‍ പറഞ്ഞു, ഇതാ തീവ്രവാദികള്‍.
കേരളത്തില്‍ ആദ്യമായി പരിസ്ഥിതിക്ക് വേണ്ടി ജനങ്ങള്‍ ഒന്നിച്ച് രംഗത്തിറങ്ങിയ മാവൂരിലെ ഗ്രാസിം വിരുദ്ധ സമരത്തിനു നേര്‍ക്കും പൊലീസ് പറഞ്ഞത് അതു തന്നെ. ആണവനിലയ വിരുദ്ധ സമര കാലത്തും അതു തന്നെ കേട്ടു.
പ്ലാച്ചിമടയിലും കാതിക്കൂടത്തും എക്‌സ്പ്രസ് ഹൈവേ വിരുദ്ധ സമരത്തിലും പെരിയാര്‍ വില്‍പ്പനക്കെതിരെ നടന്ന സമരത്തിലും കിനാലൂര്‍ എസ്‌റ്റേറ്റ് സമരത്തിലും മൂന്നാര്‍ സ്ത്രീ സമരത്തിലും ക്വാറി വിരുദ്ധ സമരങ്ങളിലും എല്ലാം പൊലീസ് പറഞ്ഞത്, ഇത് തീവ്രവാദി സമരമെന്നാണ്.
സര്‍വ്വ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള കൊടും ചൂഷണങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം തുടരുമ്പോഴാണ്, ഇരകളായ മനുഷ്യര്‍, അവരുടെ ദുസ്സഹമായ അവസ്ഥകള്‍ മാറ്റാന്‍ തെരുവില്‍ ഇറങ്ങുന്നത്. അങ്ങനെയാണ് ചെറുതും വലുതുമായ ജനകീയ സമരങ്ങള്‍ പിറവിയെടുക്കുന്നത്. പൊലീസും ഭരണകൂടവും എപ്പോഴും ജനകീയ സമരങ്ങള്‍ക്കെതിരായിരിക്കും. സമരങ്ങള്‍ തകര്‍ക്കേണ്ടത് അവരുടെ ലക്ഷ്യവും. മാധ്യമങ്ങളും മുഖ്യധാരാ സമൂഹവും രാഷ്ട്രീയ കക്ഷികളും മൗനം തുടരുമെന്ന വിശ്വാസത്തിലാണ്, ആരും ചോദിക്കാനും പറയാനും ഇല്ലെന്ന് തോന്നുന്ന ജനങ്ങളുടെ മുന്നേറ്റങ്ങളെ, ചോരയില്‍ മുക്കിക്കൊല്ലാന്‍ അവര്‍ ശ്രമിക്കുന്നത്. അതിനുള്ള ധൈര്യം അവര്‍ക്ക് കിട്ടുന്നതും സാമൂഹ്യമായ നിസ്സംഗതയിലുള്ള വിശ്വാസവുമാണ്. മാധ്യമങ്ങളും പൊതുസമൂഹവും ഇതിനെതിരെ തിരിയുമ്പോഴാണ്, തീവ്രവാദവും സദാചാര പ്രശ്‌നങ്ങളുമെല്ലാം പറഞ്ഞ് ഇരകളെ പിന്നെയും പിന്നെയും ഉപദ്രവിക്കാനും സ്വന്തം മുഖം രക്ഷിക്കാനും പൊലീസും ഭരണകൂടവും ശ്രമിക്കുന്നത്.
പുതുവൈപ്പിലും അവരത് തന്നെ പയറ്റുന്നു. ഇരകളെ തീവ്രവാദികളാക്കുന്നു. അവരുടെ അതിജീവന സമരത്തെ ചോരയില്‍ മുക്കിയ അതേ ദാര്‍ഷ്ഠ്യം ഉളുപ്പില്ലാതെ അവരെ ചൂണ്ടി വിളിക്കുന്നു, നിങ്ങള്‍ക്കു പിന്നില്‍ തീവ്രവാദികളെന്ന്.
ഇതിങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കും, ഇത്തരം പൊലീസ്-ഭരണകൂട ഉഡായിപ്പുകള്‍ക്കുനേരെ കാര്‍ക്കിച്ചു തുപ്പാന്‍ പൊതുസമൂഹം തയ്യാറാവുന്നതുവരെ.
തീവ്രവാദികളെന്ന് പാവം മനുഷ്യരെ വിളിച്ച് ആക്ഷേപിച്ച പൊലീസ് ഏമാനും അയാള്‍ക്ക് ധൈര്യം കൊടുക്കുന്ന ഇടതു സര്‍ക്കാറും അറിയേണ്ട ഒരു കാര്യമുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍, നിങ്ങളാരും മൂത്രമൊഴിക്കേണ്ട എന്നു പറഞ്ഞ്, ആര്‍ത്തവമുള്ളവരടക്കമുള്ള സ്ത്രീകള്‍ക്കുമുന്നില്‍, ടോയിലറ്റുകള്‍ അടച്ചുപൂട്ടിയ നിങ്ങളുടെയാ കാക്കി ദാര്‍ഷ്ഠ്യമുണ്ടല്ലോ, അത് ഭീകരവാദത്തെക്കാള്‍ ഭീകരമാണ്. മൂത്രമൊഴിക്കാന്‍ നിവൃത്തിയില്ലാതെ പൊലീസ് സ്‌റ്റേഷനില്‍വെച്ച് ഈ നിലപാട് ചോദ്യം ചെയ്തവരെ പരിഹസിച്ച ആ പൊലീസ് ഉളുപ്പില്ലായ്മയുണ്ടല്ലോ അതിനേക്കാള്‍ നികൃഷ്ടമല്ല ഒരു തീവ്രവാദവും. ആ സ്ത്രീകള്‍ ഗതികെട്ട് മൂത്രമൊഴിക്കുമ്പോള്‍ അതു ക്യാമറയിലാക്കാന്‍ തുനിഞ്ഞ നിങ്ങളുടെ ഉളുപ്പില്ലാത്ത ആ പൊലീസ് കണ്ണുണ്ടല്ലോ, അതിനേക്കാള്‍ അശ്ലീലമല്ല, നിങ്ങളീ ആരോപിക്കുന്ന ഒരു അജണ്ടയും.