Kerala
Kerala
റിമരാജന് ഉപരിപഠനത്തിന് വഴിയൊരുങ്ങുന്നു; സ്‌കോളര്‍ഷിപ്പ് അനുവദിക്കാമെന്ന് സര്‍ക്കാര്‍
|15 May 2018 11:28 PM GMT
പോര്‍ച്ചുഗല്‍ എംബസിയുമായി വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തി
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നിഷേധിച്ച റിമ രാജന് ഉപരിപഠനത്തിന് വഴിയൊരുങ്ങുന്നു. സ്‌കോളര്‍ഷിപ്പ് ഉടന്‍ അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോര്‍ച്ചുഗല്‍ എംബസിയുമായി വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തി. ഫീസ് അടക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് സര്‍വകലാശാലയോട് ആവശ്യപ്പെട്ടു.