Kerala
പൊതുജനത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ബാങ്കുകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മേധാ പട്കര്‍പൊതുജനത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ബാങ്കുകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മേധാ പട്കര്‍
Kerala

പൊതുജനത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ബാങ്കുകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മേധാ പട്കര്‍

Jaisy
|
15 May 2018 4:30 PM GMT

ബാങ്ക് ജപ്തിക്കെതിരെ കളമശേരി മനേത്ത് പാടത്ത് വീട്ടമ്മ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മേധാ പട്കർ ആവശ്യപ്പെട്ടു.

ഇല്ലാത്ത വായ്പകളുടെ പേരിൽ പൊതുജനത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ബാങ്കുകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സാമൂഹ്യ പ്രവർത്തക മേധാ പട്കർ. ബാങ്ക് ജപ്തിക്കെതിരെ കളമശേരി മനേത്ത് പാടത്ത് വീട്ടമ്മ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മേധാ പട്കർ ആവശ്യപ്പെട്ടു. നിരാഹാരം നടത്തുന്ന പ്രീത ഷാജിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.

മറ്റൊരാൾക്ക് ജാമ്യം നിന്നതിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള എച്ച് ഡി എഫ് സി ബാങ്കിന്റെ നീക്കത്തിനെതിരെ പ്രീത ഷാജി നടത്തുന്ന സമരം പതിമൂന്നാം ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു മേധാ പട്കറുടെ സന്ദർശനം. വീട്ടമ്മയുടെ നിരാഹാര സമരം ഐതിഹാസികമെന്ന് പറഞ്ഞ അവർ ബാങ്കുകളുടെ ഇത്തരം കൊള്ളക്കളികുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

വിഷയത്തിൽ കേരള സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും തോമസ് ഐസക്കിനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മേധാ പട്കർ പറഞ്ഞു. 231 ദിവസമായി തുടരുന്ന സർഫാസി വിരുദ്ധ ചിതയൊരുക്കി സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചാണ് മേധാ മടങ്ങിയത്.

Related Tags :
Similar Posts