Kerala
നോര്‍ക്കയുടെ നഴ്സിംഗ് റിക്രൂട്ട്മെന്റിന് വിജിലന്‍സ് നിരീക്ഷണംനോര്‍ക്കയുടെ നഴ്സിംഗ് റിക്രൂട്ട്മെന്റിന് വിജിലന്‍സ് നിരീക്ഷണം
Kerala

നോര്‍ക്കയുടെ നഴ്സിംഗ് റിക്രൂട്ട്മെന്റിന് വിജിലന്‍സ് നിരീക്ഷണം

Jaisy
|
16 May 2018 6:42 PM GMT

സ്വകാര്യ ഏജന്‍സികളുടെ ഇടപെടലുകളും അനധികൃത നിയമനങ്ങളും നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം

നോര്‍ക്ക റൂട്ട്സ് വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റിന് വിജിലന്‍സ് നിരീക്ഷണം. സ്വകാര്യ ഏജന്‍സികളുടെ ഇടപെടലുകളും അനധികൃത നിയമനങ്ങളും നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം. വിജിലന്‍സിന്റെ മേല്‍നോട്ടത്തില്‍ ആദ്യ റിക്രൂട്ട്മെന്റ് കൊച്ചിയില്‍ നടന്നു.

ദമാമിലെ അല്‍മന ആശുപത്രിയിലെ 25 ഒഴിവുകളിലേക്കാണ് കൊച്ചിയില്‍ റിക്രൂട്ട്മെന്റ് നടന്നത്. 300 ഓളം അപേക്ഷകരില്‍ 176 പേര്‍ക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചു. നൂറില്‍പരം പേര്‍ അഭിമുഖത്തിനായെത്തി. ഉദ്യോഗാര്‍ത്ഥികളുടെ ബാഹുല്യം മൂലം 50 പേര്‍ക്ക് അവസരം നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറായി. 3000 രൂപ സര്‍വീസ് ചാര്‍ജ്ജ് അടക്കം 23000 രൂപയാണ് നോര്‍ക്ക ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നെത്തിയവരാണ് റിക്രൂട്ട്മെന്റില്‍ പങ്കെടുത്തത്. വിജിലന്‍സിന്റെ ഇടപെടല്‍ കൂടിയായതോടെ നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പക്ഷം.

ഗള്‍ഫ് അടക്കം 18 രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്ക അടക്കം 4 സര്‍ക്കാര്‍ ഏജന്‍സികളെയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം 20 ലക്ഷം വരെ ഈടാക്കി സ്വകാര്യ ഏജന്‍സികള്‍ ഇപ്പോഴും അനധികൃത നിയമനം നടത്തുന്നുണ്ടെന്ന് നോര്‍ക്ക അധികൃതര്‍ പറയുന്നു.

Similar Posts