പിഎസ്സി ചെയര്‍മാനായി അഡ്വ എം കെ സക്കീര്‍ ചുമതലയേറ്റു
|സ്ഥാനമൊഴിയുന്ന ചെയര്മാന് കെ എസ് രാധാകൃഷ്ണന് സക്കീറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
പിഎസ്സിയുടെ പുതിയ ചെയര്‍മാനായി അഡ്വ. എം കെ സക്കീര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പിഎസ്സി ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ചെയര്മാന് ഡോ കെ എസ് രാധാകൃഷ്ണനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വേഗതയും നീതിയും നിലനിര്‍ത്തി പിഎസ്സിയെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചെയര്മാന് അഡ്വ. എം കെ സക്കീര്‍ പറഞ്ഞു.
പിഎസ്സി ജീവനക്കാരുടെയും കമ്മീഷന് അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സത്യവാചകം ചൊല്ലിക്കൊടുത്ത ഡോ കെ എസ് രാധാകൃഷ്ണന് വിജയാശംസകൾ നേര്‍ന്നു. തുടര്‍ന്ന് ചെയര്‍മാന്റെ ഓഫീസിലെത്തി സ്ഥാനമേറ്റു. വേഗതയും നീതിയും നിലനിര്‍ത്തി പിഎസ്സിയെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പുതിയ ചെയര്മാന് അഡ്വ. എം കെ സക്കീര്‍ പറഞ്ഞു.
ശേഷം കമ്മീഷന് അംഗങ്ങളുമായി ചെയര്മാന് കൂടിക്കാഴ്ച നടത്തി. നാളെയാണ് പുതിയ ചെയര്‍മാന്റെ അധ്യക്ഷതയിലുള്ള ആദ്യ കമ്മീഷന് യോഗം.