ഭിന്നലിംഗക്കാര്‍ക്കായി കര്‍മ്മപദ്ധതി; മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കും
|ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ കോഴിക്കോട് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡേഴ്സ് മീറ്റിലാണ് തീരുമാനം. മൂന്ന് വര്‍ഷത്തിനകം..
ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ കോഴിക്കോട് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡേഴ്സ് മീറ്റിലാണ് തീരുമാനം. മൂന്ന് വര്‍ഷത്തിനകം നടപ്പാക്കുന്ന രീതിയിലാണ് കര്‍മ്മ പദ്ധതി ആവിഷ്കരിക്കുക. ഭിന്നലിംഗക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുനനതിനും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും മുന്‍ഗണന നല്‍കും. ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭിക്കാനുള്ള ഇടപ്പെടല്‍ നടത്താനും തീരുമാനിച്ചു.
ജില്ലാജഡ്ജ് കെ സോമന് സംഗമം ഉദ്ഘാടനം ചെയ്തു. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സജീവപങ്കാളിത്തം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ 350 ഓളം ഭിന്നലിംഗക്കാര്‍ സംഗമത്തില്‍ പങ്കെടുത്തു.