ഗെയില്‍ പദ്ധതിയില്‍ സംവാദം
|നാടെങ്ങും ഗെയില്‍ ചര്‍ച്ചയാകുമ്പോള്‍ കോഴിക്കോട് പ്രസ് ക്ലബില്‍ ചൂടേറിയ സംവാദം നടന്നു. ഗെയില്‍ പ്രതിനിധിയും സമര സമിതി അംഗവും സംവാദത്തില്‍ പങ്കെടുത്തു.
നാടെങ്ങും ഗെയില്‍ ചര്‍ച്ചയാകുമ്പോള്‍ കോഴിക്കോട് പ്രസ് ക്ലബില്‍ ചൂടേറിയ സംവാദം നടന്നു. ഗെയില്‍ പ്രതിനിധിയും സമര സമിതി അംഗവും സംവാദത്തില്‍ പങ്കെടുത്തു. പരസ്പരം വാദമുഖങ്ങള്‍ ഉന്നയിക്കുന്നതോടൊപ്പം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി.
ഗെയിലിന്‍റെ മേന്മയും സുരക്ഷയുമാണ് സംവാദത്തില്‍ ഗെയില്‍ ഡെപ്യൂട്ടി മാനേജര്‍ എം വിജു ഊന്നിപ്പറഞ്ഞത്. എന്നാല്‍ സുരക്ഷാ പാളിച്ച ചൂണ്ടിക്കാട്ടിയാണ് സമര സമിതി ഇതിനെ പ്രതിരോധിച്ചത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് യാതൊരു നിയമങ്ങളും പാലിച്ചില്ലെന്നും വിവരാവകാശ രേഖകള്‍ ഇത് തെളിയിക്കുന്നുണ്ടെന്നും സമര സമിതി ചൂണ്ടിക്കാട്ടി.
ഗെയില്‍ പദ്ധതിക്ക് സമര സമിതി എതിരല്ലെന്നും ജനവാസ കേന്ദ്രത്തിലൂടെ പോകുന്ന 79 കിലോമീറ്റര്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യമെന്നും സമര സമിതി പറയുന്നു. ആശങ്കകള്‍ അകറ്റി ഗെയില്‍ പദ്ധതിയുമായി മുന്നോട്ട്പോകുമെന്ന് ഗെയില്‍ ഡെപ്യൂട്ടി മാനേജര്‍ ഉറപ്പുനല്‍കി.