Kerala
റിസോര്‍ട്ടിനായി കുടിയൊഴിപ്പിച്ചിട്ട് വര്‍ഷങ്ങള്‍: ഭൂമിയില്ലാതെ ആദിവാസി വൃദ്ധന്‍റിസോര്‍ട്ടിനായി കുടിയൊഴിപ്പിച്ചിട്ട് വര്‍ഷങ്ങള്‍: ഭൂമിയില്ലാതെ ആദിവാസി വൃദ്ധന്‍
Kerala

റിസോര്‍ട്ടിനായി കുടിയൊഴിപ്പിച്ചിട്ട് വര്‍ഷങ്ങള്‍: ഭൂമിയില്ലാതെ ആദിവാസി വൃദ്ധന്‍

Muhsina
|
16 May 2018 1:41 AM GMT

വയനാട് തിരുനെല്ലിയില്‍ ആദിവാസിയുടെ ഭൂമി തട്ടിയെടുത്ത് റിസോര്‍ട്ട് നിര്‍മിച്ചുവെന്ന പരാതിക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ല. പകരം ഭൂമി നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് മുന്‍ജില്ലാ കളക്ടര്‍ അടക്കമുള്ള..

വയനാട് തിരുനെല്ലിയില്‍ ആദിവാസിയുടെ ഭൂമി തട്ടിയെടുത്ത് റിസോര്‍ട്ട് നിര്‍മിച്ചുവെന്ന പരാതിക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ല. പകരം ഭൂമി നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് മുന്‍ജില്ലാ കളക്ടര്‍ അടക്കമുള്ള ഉന്നതര്‍ റിസോര്‍ട്ടിനായി ഭൂമി കൈക്കലാക്കിയതെന്നാണ് ആരോപണം. 22 വര്‍ഷമായിട്ടും ആദിവാസിക്ക് ഒരു തുണ്ട് ഭൂമി പോലും ലഭിച്ചിട്ടില്ല. തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ടിനെതിരെയാണ് പരാതി. ആദിവാസിയായ തിരുനെല്ലിയിലെ ചന്തന്റെ വീടും കൃഷിയുമുണ്ടായിരുന്ന ഭൂമിയായിരുന്നു ഇത്.

1995ലാണ് ചന്തന്റെ സ്ഥലത്ത് റിസോര്‍ട്ട് നിര്‍മിക്കുന്നത്. ഒരേക്കര്‍ 20 സെന്റ് സ്ഥലമായിരുന്നു ഇവിടെ ചന്തനുണ്ടായിരുന്നത്. കിടക്കാന്‍ സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ലാത്ത ചന്തന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്. തന്നെ വഞ്ചിച്ചാണ് അന്നത്തെ ജില്ലാ കളക്ടറടക്കമുള്ള ഉന്നതര്‍ സ്ഥലം തട്ടിയെടുത്തതെന്ന് ചന്തന്‍ പറയുന്നു. റിസോര്‍ട്ടിനായി ഏറ്റെടുത്ത അത്ര തന്നെ ഭൂമി മറ്റൊരിടത്ത് വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ചന്തന്റെ നിരവധി പരാതികളില്‍ അന്വേഷണങ്ങള്‍ നടന്നെങ്കിലും ഉന്നതരുടെ സ്വാധീനം മൂലം അട്ടിമറിക്കപ്പെട്ടതായാണ് ആരോപണം. സ്വന്തം ഭൂമിയില്‍ മരിക്കാനെങ്കിലും അവസരം നല്‍കണമെന്നാണ് ചന്തന്റെ അവസാന അപേക്ഷ. ചന്തന് പണം നല്‍കിയിട്ടുണ്ടെന്നാണ് റിസോര്‍ട്ട് ഉടമകളുടെ വാദം.

Similar Posts