ജിഷയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നു ആംനെസ്റ്റി ഇന്റർനാഷനൽ
|പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ആംനെസ്റ്റി ഇന്റർനാഷനൽ നടത്തിയ കാമ്പയിനിൽ 25000 ലധികം ആളുകൾ ഒപ്പ് വച്ചതായും ആംനെസ്റ്റി ഇന്റർനാഷനൽ പ്രതിനിധികൾ പറഞ്ഞു
ജിഷ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതായി ആരോപിക്കപ്പെടുന്ന അലംഭാവം പരിഗണിച്ചു കൊണ്ട് ജിഷയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാൻ കേരളത്തിലെ പുതിയ സർക്കാർ തയ്യാറാകണമെന്നു ആംനെസ്റ്റി ഇന്റർനാഷനൽ ആവശ്യപ്പെട്ടു. പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ആംനെസ്റ്റി ഇന്റർനാഷനൽ നടത്തിയ കാമ്പയിനിൽ 25000 ലധികം ആളുകൾ ഒപ്പ് വച്ചതായും ആംനെസ്റ്റി ഇന്റർനാഷനൽ പ്രതിനിധികൾ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ആംനെസ്റ്റി പ്രതിനിധികൾ പറഞ്ഞു.