Kerala
ജ‍ഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ കണ്ടെത്താനാവാതെ വിജിലന്‍സ്ജ‍ഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ കണ്ടെത്താനാവാതെ വിജിലന്‍സ്
Kerala

ജ‍ഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ കണ്ടെത്താനാവാതെ വിജിലന്‍സ്

Subin
|
16 May 2018 2:28 PM GMT

സുഹൃത്ത് മുഖേനയാണ് കോഴ വാഗ്ദാനത്തെ കുറിച്ച് താന്‍ അറിയുന്നതെന്നായിരുന്നു കെ ടി ശങ്കരന്‍റെ മൊഴി. തുടര്‍ന്ന് ജഡ്ജിയുടെ അഭിഭാഷക സുഹൃത്തില്‍ നിന്നുെ മൊഴിയെടുത്തു. എന്നാല്‍ കോഴ വാഗ്ദാനം ചെയ്തയാളെ പരിചയമില്ലെന്നാണ് സുഹൃത്തിന്‍റെയും മൊഴി.

ജ‍ഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത കേസിലെ പ്രതി ആരെന്ന് കണ്ടെത്താനാവാതെ വിജിലന്‍സ്. ഇക്കാര്യത്തില്‍ ജസ്റ്റിസ് കെ ടി ശങ്കരന്‍റേതുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പ്രതി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലാണ് കോഴ വാഗ്ദാനമുണ്ടായതായി ജസ്റ്റിസ് കെടി ശങ്കരന്‍ തന്നെ വെളിപ്പെടുത്തിയത്.

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കവെയാണ് തനിക്ക് കോഴ വാഗ്ദാനമുണ്ടായതായും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതായും ജസ്റ്റിസ് കെ ടി ശങ്കരന്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് കെ ടി ശങ്കരനുള്‍പ്പെടെയുള്ളവരില്‍ നിന്ന് വിജിലന്‍സ് സംഘം മൊഴിയെടുക്കുകയും ചെയ്തു.

സുഹൃത്ത് മുഖേനയാണ് കോഴ വാഗ്ദാനത്തെ കുറിച്ച് താന്‍ അറിയുന്നതെന്നായിരുന്നു കെ ടി ശങ്കരന്‍റെ മൊഴി. തുടര്‍ന്ന് ജഡ്ജിയുടെ അഭിഭാഷക സുഹൃത്തില്‍ നിന്നുെ മൊഴിയെടുത്തു. എന്നാല്‍ കോഴ വാഗ്ദാനം ചെയ്തയാളെ പരിചയമില്ലെന്നാണ് സുഹൃത്തിന്‍റെയും മൊഴി. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിജിലന്‍സ്. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

Similar Posts