ഫാ. ടോം ഉഴുന്നാലിനെ തട്ടിയെടുത്തിട്ട് ഒരുവര്‍ഷം
|മിഷനറീസ് ഓഫ് ചാരിറ്റി സന്യാസി സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്കിടെ 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍ സമയം രാവിലെ 10.10നാണ് ഐഎസ് ഭീകരര്‍ യമനില്വച്ച് ഫാ.ടോം ഉഴുന്നാലിനെ തട്ടിയെടുത്തത്
ഫാ. ടോം ഉഴുന്നാലിനെ യമനില്‍ ഭീകരര്‍ ബന്ധിയാക്കിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അറിയപ്പുണ്ടെങ്കിലും ഇതുവരെയും മോചനം സാധ്യമാകാത്തതിനാല്‍ സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരുമടക്കം ഭയപ്പാടിലാണ്.
മിഷനറീസ് ഓഫ് ചാരിറ്റി സന്യാസി സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്കിടെ 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍ സമയം രാവിലെ 10.10നാണ് ഐഎസ് ഭീകരര്‍ യമനില്വച്ച് ഫാ.ടോം ഉഴുന്നാലിനെ തട്ടിയെടുത്തത്. ഫാ.ടോമിന്റെ മോചനത്തിനായി കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടായില്ലെങ്കില്‍ അത് അപകടമുണ്ടാക്കുമെന്ന് ബന്ധുക്കള്‍ ഭയപ്പെടുന്നു. രാജ്യത്തെ ഓരു പൌരന് എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ ഫാ.ടോമിന്റെ മോചനത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ പാലാ രാമപുരത്തെ ഫാ.ടോം ഉഴുന്നാലിന്റെ കുടുംബവീട്ടില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകളുണ്ട്. രാമപുരം പൌരസമിതിയുടെ നേതൃത്വത്തില്‍ വിഷയം രാഷ്ട്രപതിയെ ധരിപ്പിക്കുന്നതിനായി ഓപ്പുശേഖരണത്തിനും ഓരുങ്ങുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 26ന് സമൂഹമാധ്യമങ്ങളുടെ മോചനത്തിനായി അപേക്ഷിക്കുന്ന ഫാ.ടോ ഉഴുന്നാലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഫാ.ടോമിന്റെ ആരോഗ്യവിഷയത്തിലും ബന്ധുക്കള്‍ ഏറെ ആശങ്കാകുലരാണ്.