Kerala
നടിക്ക് നീതി ഉറപ്പാക്കാത്ത അമ്മയില്‍ തുടരണോയെന്ന് ആലോചിക്കും: ജോയ് മാത്യുനടിക്ക് നീതി ഉറപ്പാക്കാത്ത 'അമ്മ'യില്‍ തുടരണോയെന്ന് ആലോചിക്കും: ജോയ് മാത്യു
Kerala

നടിക്ക് നീതി ഉറപ്പാക്കാത്ത 'അമ്മ'യില്‍ തുടരണോയെന്ന് ആലോചിക്കും: ജോയ് മാത്യു

Sithara
|
17 May 2018 7:49 PM GMT

ഇരട്ടത്താപ്പ് സ്വീകരിച്ച കെ ബി ഗണേഷ് കുമാറിന്‍റെ ലക്ഷ്യം അധികാരം മാത്രമാണെന്നും ജോയ് മാത്യു

താരസംഘടനയായ അമ്മയ്ക്കെതിരെ തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടാത്ത അമ്മയില്‍ ഇനി തുടരണമോ എന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് ജോയ് മാത്യു പറഞ്ഞു. അമ്മ വിഷയത്തില്‍ ഇരട്ടത്താപ്പ് സ്വീകരിച്ച കെ ബി ഗണേഷ് കുമാറിന്‍റെ ലക്ഷ്യം അധികാരം മാത്രമാണെന്നും ജോയ് മാത്യു ആരോപിച്ചു. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

നടിക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ക്ക് കത്തയച്ച ജോയ് മാത്യു പിന്നെന്തുകൊണ്ട് ജനറല്‍ബോഡി യോഗത്തില്‍ നിശബ്ദത പാലിച്ചു എന്ന ചോദ്യത്തിന് ആ യോഗത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ആരുടെയും പിന്തുണ കിട്ടില്ലെന്ന് ഉറപ്പായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. യോഗത്തില്‍ തീര്‍ത്തും ഒറ്റപ്പെടും. അമ്മ എന്ന സംഘടനയില്‍ എല്ലാവര്‍ക്കും എല്ലാവരെയും ഭയമാണെന്നും ജോയ് മാത്യു പറഞ്ഞു.

മലയാള സിനിമയിലെ പുതിയ വനിതാ കൂട്ടായ്മയുടെ നിലപാട് ഞെട്ടിച്ചു. ഗീതു മോഹന്‍ദാസ് ഈ സംഭവത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ജോയ് മാത്യു പ്രതികരിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ജോയ് മാത്യുവിന്‍റെ പ്രതികരണങ്ങള്‍ രാത്രി 7.30ന് പ്രത്യേക അഭിമുഖത്തില്‍.

Similar Posts