Kerala
ലാവ്‍ലിന്‍ കേസ് ; പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്ലാവ്‍ലിന്‍ കേസ് ; പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്
Kerala

ലാവ്‍ലിന്‍ കേസ് ; പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്

Muhsina
|
17 May 2018 2:55 AM GMT

സിബിഐ നല്‍കിയ അപ്പീലിലാണ് നോട്ടീസ്

എസ്എന്‍സി ലാവ്‍ലിന്‍ കേസില്‍ . മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു.. സിബിഐ നല്‍കിയ അപ്പീലിലാണ് നോട്ടീസ്. കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും അഭിഭാഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയിരുന്നു.മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

ലാവ്​ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഏഴ്​ പ്രതികളെ കുറ്റവിമുക്​തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ്​​ സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്​. കേസിൽ പിണറായി വിജയന് എതിരെ ശക്തമായ തെളിവുകൾ ഉണ്ട്. അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവലിൻ ഇടപാട് നടക്കില്ല. അദ്ദേഹത്തെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും എന്നും സിബിഐ പറയുന്നു. ‌ഈ സാഹചര്യത്തില്‍ ഇടക്കാല നടപടിയായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സിബിഐയുടെ ആവശ്യം.

കേസില്‍ വിചാരണ നേരിടേണ്ടവരെന്ന് ഹൈക്കോടതി വിധിച്ച കെഎസ്ഇബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ തന്നെ ഇന്നത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്​റ്റിസ്​ എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുക.

Similar Posts